മതം സമാധാനത്തെക്കാളുപരി യുദ്ധങ്ങള്‍ക്കാണ്
കാരണമായിട്ടുള്ളത് എന്നത് ചരിത്ര സത്യമാണ്. നാലാം നൂറ്റാണ്ടില്‍ പൂര്‍വേഷ്യയിലും
യൂറോപ്പിലും രാഷ്ട്രനിര്‍മ്മിതിയില്‍ ക്രിസ്ത്യന്‍ മതം വഹിച്ചിട്ടുള്ള അതെ
പ്രാധാന്യം തന്നെ പശ്ചിമ-മധ്യേഷ്യന്‍ രാജ്യങ്ങളില്‍ ബുദ്ധമതവും ഇസ്ലാമും വഹിച്ചിട്ടുണ്ട്.
അതെപോലെത്തന്നെ , തങ്ങളുടെ മതത്തിന്റെ
പ്രചാരാര്‍ത്ഥം അതിനു എതിരാളികളെന്നു തോന്നുന്ന മതങ്ങളെ വേരോടെ പിഴുതെറിയുന്ന
ഹിംസാത്മകമായ രീതികള്‍ ക്രിസ്ത്യന്‍/ ഇസലം മതങ്ങളിലെന്ന പോലെ ബുദ്ധ മതത്തിലും
ഉണ്ടായിട്ടുണ്ട്.
. നാലാം നൂറ്റാണ്ടില്‍ കോണ്‍സ്റ്റാന്‍റ്റീന്‍ ചക്രവര്‍ത്തിയുടെ
സഹായത്താല്‍ ശക്തി പ്രാപിച്ച ക്രിസ്ത്യന്‍ മതം ആദ്യം ചെയ്തത് നൂറ്റാണ്ടുകളായി
തങ്ങളെ പീഡിപ്പിച്ചു കൊണ്ടിരുന്ന വിഗ്രഹാരാധകരെയും ജൂതന്മാരെയും, പിന്നീടു, മുസ്ലീമുകളെയും
ഉന്മൂലനം ചെയ്യുക എന്നതായിരുന്നു.
പശ്ചിമേഷ്യയില്‍ താമസിച്ചിരുന്ന മറ്റു
മതക്കാരെ ഉന്മൂലനം ചെയ്താണ് ആര്യന്മാര്‍ ഇവിടെ ഹിന്ദുത്വത്തിന്റെ വിത്ത് പാകിയത്.
ഇസ്ലാം പ്രചരണാര്‍ത്ഥം വിഗ്രഹാരാധകരെയും ജൂതന്മാരെയും കൊന്നൊടുക്കിയിട്ടുണ്ട്.
ജൂതന്മാരുടെ അക്രമത്തിന്റെ കഥകള്‍
പ്രസിദ്ധമാണല്ലോ? ചുരുക്കത്തില്‍ , സംയമനവും സഹാനുഭൂതിയും
ആഹിംസാവാദവും പഠിപ്പിക്കുന്ന മിക്ക മതങ്ങളുടെയും പാതകള്‍ രക്ത-നിര്മ്മിതം
തന്നെയാണ്.
ഹിന്ദു മതത്തിലെ ജീര്‍ണ്ണതയും ചാതുര്‍വര്‍ണവും
മൂലം അടിവേരുകള്‍ ചീഞ്ഞു തുടങ്ങിയ കാലത്താണ് ബുദ്ധമതത്തിന്റെ ഉത്ഭവം. പാലിയിലുള്ള
സച്ചവിഭാംഗ സുത്തത്തില്‍ പറയുന്നു,” എന്താണ് ശരിയായ കര്‍മം?ജീവനെടുക്കുന്നതില്‍ നിന്നും മോഷ്ടിക്കുന്നതില്‍ നിന്നും, ദുര്‍ന്നടത്തത്തില്‍
നിന്നും അകന്നു നില്ക്കുന്നതാണ് ശരിയായ കര്‍മം.(1)
കുണ്ടകമ്മരപുത്ത സൂത്തത്തിലും “..... ഒരാള്‍
ജീവനെടുക്കുന്നത് ഉപേക്ഷിക്കുകയും, ജീവനെടുക്കുന്നതില്‍ നിന്നും സ്വയം ഒഴിഞ്ഞ്
നില്ക്കുകയും.....നീതിയോടെയും, ദയയോടെയും, മറ്റു ജീവികളോടു കരുണയോടെയും വസിക്കുമ്പോള്‍”... ആണ് പവിത്രതയുടെ
മൂന്നു വഴികളിലൊന്ന് സ്വായത്തമാക്കുന്നത്.
സാമൂഹിക ഉന്നമനത്തിനു അക്രമവാസനയുടെ
ഉപേക്ഷയെ ബുദ്ധമതത്തില്‍ ഏറെ പ്രധാന്യമുള്ളതായി കാണുന്നു. നിര്‍വാണത്തിലെക്കുള്ള
വഴികളിലൊന്ന് ആഹിംസയാണെങ്കിലും മറ്റുള്ള ജീവന് ഹാനികരമായ ഒന്നിനെ കൊല്ലുന്നതില്‍
തെറ്റില്ലെന്ന് മഹായാനം ഉപദേശിക്കുന്നുണ്ട്.മറ്റു മതങ്ങളില്‍ നിന്നും ബുദ്ധമതത്തെ
വ്യത്യസ്തമാക്കുന്നതും ഇത് തന്നെയാണ്.അത് “കൊല്ലുക” എന്ന ക്രിയയില്‍ നിന്നും മാറി “കൊല്ലാനുള്ള കാരണത്തിനാണ്”
പ്രാധാന്യം കൊടുക്കുന്നത്(2).
ദൈവമില്ലെന്നു എല്ലാ വിശ്വാസിയും അവസാനം
ഒരു ബുദ്ധനാവാനുള്ള പ്രയാനത്തിലാനെന്നും വിശ്വസിക്കുന്ന ഈ മതത്തെ മാത്രം കുറ്റം
പറയാനാവില്ല. ഓര്‍ക്കേെണ്ട കാര്യം, മനുഷ്യന് നൈസര്‍ഗ്ഗിശകമായി അക്രമവാസനയുണ്ടെന്നതും, അവസാനം ബുദ്ധനാവാനുള്ള
പ്രയത്നത്തിലാണെങ്കിലും ബുദ്ധമതത്തിലും മനുഷ്യര്‍ തന്നെയാനുള്ളലതെന്നും ആണ്.(3)
“മനുഷ്യനെ ഭേദഭാവങ്ങളില്ലാതെ ജീവിക്കാന്‍ പഠിപ്പിച്ച ഈ
മതത്തിന്റെ സാധ്യതകള്‍ പല ചക്രവര്ത്തിമാരും മനസ്സിലാക്കിയത് മൂലം ഇതിനു വലിയ
പ്രചാരം ലഭിച്ചു.യുദ്ധഭൂമിയിലേക്ക് പുറപ്പെടുന്ന രാജാക്കന്മാരോടൊപ്പം
ബുദ്ധഭിക്ഷുക്കളും പോയിരുന്നുവേന്നതിനു ചാരിത്രിക തെളിവുകളുണ്ട്. പല ബുദ്ധിസ്റ്റ്
രാജ്യങ്ങളിലും ബുദ്ധ സൈനികരുണ്ടായിരുന്നു. 2500 വര്‍ഷങ്ങള്‍ക്കു മുന്പ് ബുദ്ധ വിശ്വാസങ്ങള്‍
രൂപീകരിച്ചപ്പോള്‍ മുതല്‍ തന്നെ സുധീര്‍ഘമായ വ്യക്തിരിക്ത/ ഘടനാപരമായ അക്രമ
സ്വഭാവം ഈ മതത്തിലുടനീളം ഉണ്ടായിട്ടുണ്ട്(4)
സിദ്ധാര്‍ത്ഥ
ഗൌതമന്‍ ജീവിച്ചിരുന്ന കാലഘട്ടത്തില്‍ അദ്ദേഹത്തിന്റെയും ശിഷ്യരുടെയും ജീവിതരീതി
ഒരു മതമായി പരിവര്‍ത്തനം ചെയ്തിരുന്നില്ല. ബിസി രണ്ടാം ശതകത്തില്‍ ഭാരതവര്‍ഷം
ഭരിച്ചിരുന്ന മൌര്യ സാമ്രാട്ടായ അശോകനാണ് അങ്ങിനെ ചെയ്തത്.. അശോകന്റെ
ജീവിതത്തെക്കുറിച്ച് പറയുന്ന കൃതിയായ അശോകാവദാനത്തെ (അവദാനങ്ങള്‍ ബുദ്ധമതത്തിലെ
പുരാണങ്ങള്‍ പോലെയുള്ള കൃതികളാണ്.) വിശ്വസിക്കുകയാനെങ്കില്‍ ബുദ്ധ മതത്തിലെക്കുള്ള
മാറ്റത്തിന് ശേഷവും അശോകന്റെ അക്രമ സ്വഭാവത്തിന് മാറ്റമൊന്നുമുണ്ടായില്ലെന്നു
മാത്രമല്ല, അദ്ദേഹം ഒരു തികഞ്ഞ മതഭ്രാന്തനായെന്നും വേണം കരുതാന്‍.
നിര്‍ഗ്രന്ധനു(
ജൈന മത സ്ഥാപകന്‍ മഹാവീരനാനെന്നു ഐതീഹ്യം) മുന്‍പില്‍ സാഷ്ടാംഗം പ്രണമിക്കുന്ന
ബുദ്ധന്റെ ചിത്രം ഒരു അജീവിക സന്ന്യാസി വരച്ചതിനു ആയിരക്കണക്കിന് ജൈന/അജീവിക
സന്ന്യാസികളെയാണ് അശോകന്‍ കൊന്നൊടുക്കിയത്.
ജൈന സന്ന്യാസിമാരുടെ തല കൊണ്ടു വരുന്നവര്‍ക്ക്
അശോകന്‍ സമ്മാനവും പ്രഖ്യാപിച്ചിരുന്നു എന്നാണു അശോകാവദാനത്തില്‍ പറയുന്നത്. ജൈനന്‍ എന്ന് തെറ്റിദ്ധരിച്ചു ബുദ്ധ ഭിക്ഷുവായ
തന്റെ സഹോദരന്‍റെ തല വെട്ടപ്പെട്ടപ്പോഴാനു അശോകന്‍ ഈ ക്രൂരത അവസാനിപ്പിച്ചത്. (5)
ബുദ്ധ മതത്തിന്റെ
പ്രചാരകരായി അശോകനാണ് തന്റെ മക്കളായ മഹിന്ദനെയും സന്ഘമിത്രയെയും അയച്ചത്. മഹിന്ദന്‍
ശ്രീലങ്കയില്‍ ബുദ്ധമതം പ്രചരിപ്പിച്ചു. അശോകനെ വെല്ലുന്ന ക്രൂരതകളാണ് സിംഹള
ദേശത്തുള്ള പുതു ബുദ്ധ മത വിശ്വാസികള്‍ ചെയ്തു കൂട്ടിയത്.
“ബുദ്ധമതത്തിനു വേണ്ടിയാണ് എന്റെ യുദ്ധം” എന്ന്
പ്രഘ്യാപിച്ച ശ്രീലങ്കന്‍ ചക്രവര്‍ത്തിയായ ദാത്തഗാമിനിയുടെ കൂടെ യുദ്ധഭൂമിയിലേക്ക്
ബുദ്ധഭിക്ഷുക്കളും പുറപ്പെട്ടിരുന്നു.(7) ശ്രീലങ്ക ബുദ്ധമത വിശ്വാസികളുടെ വാഗ്ദത്ത
ഭൂമിയാണ് . അതിനാല്‍ തന്നെ തങ്ങളുടെ ആധിപത്യം ഉറപ്പിക്കുന്നതിനു വേണ്ടി ന്യൂന
പക്ഷമായ തമിഴ് വംശജരെ കൊന്നൊടുക്കുന്നതില്‍ തെറ്റില്ല എന്നുള്ള ഒരു പക്ഷവും സിംഗള
ബുദ്ധ മത വിശ്വാസികളുടെ ഇടയില്‍ ഉണ്ടായിരുന്നു.
മഹാവംസം( ഇതിഹാസം)
എന്ന പാലി ഭാഷയില്‍ എഴുതപ്പെട്ട കൃതിയാണ് ശ്രീ ലങ്കയിലെ ദേശീയവാദവും തീവ്ര
ബുദ്ധിസ്റ്റ് വാദങ്ങളും മഹാവംസത്തില്‍ നിന്നും ഉടലെടുത്തതാണ് എന്ന് വേണം കരുതാന്‍.
മഹാവംസത്തിന്റെ തുടക്കം മുതല്‍ ബുദ്ധ മത വിശ്വാസികളായ സിംഹളരുടെ തലമുറകള്‍ ചെയ്ത
തമിഴ് കൂട്ടക്കുരുതിയുടെ കഥകളാണ്. കൊലപാതകങ്ങള്‍ അവസാനിച്ചെങ്കിലും സിംഹള
രാസ്ത്രബോധവും ബുധ്ഹിസ്റ്റ് ആല്ലാതതെന്തിണ്ടുമുള്ള വെറുപ്പുമാണ് പിന്നെടുണ്ടായതു.
അനഗാരിക ധര്‍മ്മപാല എന്ന സ്വമതാന്ധനായ ബുദ്ധമത പ്രചാരകന്‍ മഹാവംസത്തിന്റെ ഭാഗങ്ങള്‍
ഉദ്ധരിച്ചുകൊണ്ട് ശ്രീലങ്കയിലെ തമിഴ് വംശജരോട് മുസ്ലിം ന്യൂനപക്ഷത്തോടുമുള്ള
ബുദ്ധിസ്റ്റ് സമീപനത്തില്‍ വെറുപ്പിന്റെ കാറ്റഴിച്ച്ചു വിട്ടു.
പിന്നീട് വന്ന ബന്ദാരനായികെ
ഗവന്മേന്റ്റുകള്‍ ആ വെറുപ്പിനെ പ്രോത്സാഹിപ്പിക്കുകയാണ് ചെയ്തത്. ബോടു ബാല സേന
എന്ന ബുദ്ധിസ്റ്റ് തീവ്രവാദ സംഘടനയും മറ്റു തീവ്ര ബുദ്ധിസ്റ്റ് സംഘടനകളും ഈ
വെറുപ്പിന്റെ രാഷ്ട്രീയത്തെ പ്രോത്സാഹിപ്പിക്കുന്നുണ്ട്. അമേരിക്കയിലെ പ്യൂ
സെന്റര്‍ ശ്രീലങ്കയെ മതപരമായി ദ്വേഷം വച്ചു പുലര്‍ത്തുന്ന തും അതിനാല്‍ മറ്റു
മതസ്ഥര്‍ക്ക് അപായകരമായ രാജ്യമായും
കണക്കാക്കുന്നു.
ഒന്നാം
നൂറ്റാണ്ടിലാണ് ബുദ്ധ വിശ്വാസങ്ങള്‍ ചൈനയില്‍ വേരുറപ്പിച്ചതായി
കണക്കാക്കപ്പെടുന്നത്.മുന്നൂറു വര്‍ഷങ്ങള്‍ക്കു ശേഷം പലപ്പോഴും ഭിക്ഷുക്കള്‍
നേതൃത്വം കൊടുത്ത പല ലഹളകളില്‍ സ്ഥാനഭ്രംശങ്ങളും ചൈനയിലുണ്ടായി. ഷ്യാന്‍ബീ
പ്രവിശ്യയിലെ ടഗ്ബാച് വര്‍ഗത്തില്‍ അമ്പതിനായിരത്തോളം
ബുദ്ധ മത വിശ്വാസികള്‍ ഫാഖിന്ഗ് എന്നാ ബുദ്ധഭിക്ശുവിന്റെ കീഴില്‍ 515ഇല്‍ വേ സാമ്രാജ്യത്തിനെതിരെ ലഹള നയിച്ചു.
“മഹായാന ബുദ്ധന്‍” എന്നാ പേര്‍ സ്വീകരിച്ച ഫഖിംഗ് ധര്‍മ്മത്തിന്റെ ശത്രുക്കലില്‍
ഒരാളെ കൊന്ന വിശ്വാസി “ഒന്നാം ഘട്ടത്തിലെ
ബോദ്ധിസാത്വന്‍” അന്ന പേരും പത്തു ശത്രുക്കളെ കൊന്നവന്‍ പത്താം ഘട്ടമായ ബോധോദയം
ലഭിച്ചവനെന്നു പറയപ്പെടുമെന്നു അവകാശപ്പെട്ടു. (7)
ചൈനയിലെ
ബുദ്ധവിഹാരമായ ഷാവോലിന്‍ ക്ഷേത്രം വിശ്വപ്രസിദ്ധമാണ്. പതിനാറാം നൂറ്റാണ്ടില്‍ ഷാവോലിന്‍
സന്യാസികള്‍ കുംഗ് ഫു (വൂഷു) രീതി വികസിപ്പിച്ചെടുത്തു. സ്വയരക്ഷക്കു വേണ്ടിയാണ്
കൂടുതലും ഉപയോഗിച്ചിരുന്നതെങ്കിലും ജപ്പാനീസ് കടല്ക്കൊള്ളക്കാരെ തുരത്താന്‍ വേണ്ടി
യുദ്ധമുഘത്തെക്കിറങ്ങിയ ചരിത്രവും ഷാവോലിന്‍ സന്യാസിമാര്‍ക്കണ്ട്.
പതിനേഴാം നൂറ്റാണ്ടില്‍
ചക്രവര്‍ത്തി ലീ ഷീ മിന്റെ അഭ്യര്‍ഥനപ്രകാരം ഷാവോലിന്‍ ഭിക്ഷിക്കള്‍ വാംഗ്
ഷിചോങ്ങുമായി യുദ്ധത്തിനിരങ്ങിയിരുന്നു. പീ കൂയ് എന്നാ പണ്ഡിതന്റെ രേഖകളില്‍ ഈ
ആക്രമണത്തെ ഭിക്ഷുക്കളുടെ രാഷ്ട്രീയ മുതലെടുപ്പായിരുന്നുവേന്നാണ്
നിരീക്ഷിക്കുന്നത് സൈപ്രസ് താഴ്വരയിലുള്ള തങ്ങളുടെ ആശ്രമത്തില്‍ രണ്ടു പേര്‍ക്കും
കണ്ണുണ്ടെന്നു അവര്‍ക്ക് അറിവുണ്ടായിരുന്നു. കൂടുതല്‍ ശക്തനും ജയിക്കാന്‍ സാധ്യതയുള്ളവനുമായ
ലീയേ അതുകൊണ്ടാണ് അവര്‍ പിന്താങ്ങിയത്.(8) യുദ്ധത്തിനു ശേഷം അവരുടെ ആശ്രമം
തിരിച്ചു കിട്ടി.
ജപ്പാനീസ്
അധിനിവേശത്തിന്റെ കാലങ്ങളില്‍ ചൈനീസ് ജനതയുടെയിടയില്‍ രാഷ്ട്രീയബോധമുണര്‍ത്തുകയും
യുദ്ധത്തിനു തയ്യാരെടുപ്പിക്കുകയും, സ്വയം യുദ്ധത്തിനിറങ്ങുകയും ചെയ്ത ചരിത്രം
ചൈനീസ് ഭിക്ഷിക്കള്‍ക്കുണ്ട്.1939ല്‍ young Buddhist Service Team എനരിയപ്പെട്ട ബുദ്ധ സന്യാസികളുടെ കൂട്ടായ്മ
ജപ്പാനീസ് സൈന്യത്തില്‍ നുഴഞ്ഞു കയറി ഒറ്റുകാരെയും മേധാവികളെയും ചിട്ടയായി കൊന്നു
തുടങ്ങി. ബിജിങ്ങില്‍ നിന്നുള്ള ലിമിയാവോ എന്നാ ഭിക്ഷു പിടിക്കപ്പെട്ടു. സൈന്യം
അയാളുടെ കണ്ണുകള്‍ ചൂഴ്ന്നെടുക്കുകയും കാതുകള്‍ അരിയുകയും ചെയ്തു. എന്നിട്ടും
കീഴടങ്ങാന്‍ ലിമിയാവോ തയ്യാറായില്ല. ജപ്പാനീസ് അധിനിവേശത്തിനെതിരെയുള്ള ആദ്യ
രക്തസാക്ഷി ഒരു ബുദ്ധ സന്യാസിയായിരുന്നു. .
ബുദ്ധന്റെ
യുദ്ധവീരനായ ആനയുടെയും, രാജാവിന്റെയും , മന്ത്രിയുടെയും പൂര്വാശ്രമങ്ങളെ(9)
ഉദ്ധരിച്ചുകൊണ്ട് കമ്മ്യൂണിസ്റ്റ് ചൈന കൊറിയക്കെതിരെയുള്ള
യുദ്ധത്തില്‍ ബുദ്ധമതസ്ഥരുടെ പങ്കിനെ ന്യായീകരിച്ചത് അടുത്ത കാലത്തായിരുന്നു
ബുദ്ധ മത
സൂത്രങ്ങളില്‍ തന്നെ നൈതികമായ കൊലയെ ന്യായീകരിക്കുന്നുന്ദ്. “ഉപയകൌസല്യ സൂത്രത്തില്‍
മറ്റുള്ളവര്‍ക്ക് അപായമാകാമായിരുന്ന ഒരു കടല്‍കൊള്ളക്കാരനെ കൊന്നു നൂറു പുനര്‍ജ്ജന്മം
ശിക്ഷയായി വാങ്ങിയ ബുദ്ധന്റെ കഥ പറയുന്നുണ്ട്.(10) പരോപകാരാര്തം അപകടകാരിയായ
ജീവിയെ കൊല്ലുന്നത് സത്കര്‍മമാനെന്നു മഹായാനവും സൂചിപ്പിക്കുന്നുണ്ട്.അഭിധമ്മ
എന്നാ കൃതിയില്‍ പറയുന്നത് പരോപകാരാര്‍ത്ഥം
കൊല ചെയ്യുന്ന ബോധിസാത്ത്വന്‍ തന്റെ പാപങ്ങളെല്ലാം മാപ്പാക്കപ്പെട്ടു
ബ്രഹ്മലോകത്തെക്ക് ന്നു എന്നാണു.
എട്ടാം ശതകത്തില്‍ ലാലുംഗ്
പാല്‍ഗ്യി ടോര്യെ എന്ന ഭിക്ശുവാല്‍ ലാംഗ്ധര്‍മ്മന്‍ എന്ന രാജാവിന്റെ കൊലയും ഇങ്ങനെ
ന്യായീകരിക്കപ്പെട്ടിട്ടുണ്ട്. ബുദ്ധമതത്തെ തുടച്ചു നീക്കാന്‍ ശ്രമിക്കുന്നു
എന്നായിരുന്നു രാജാവിനെതിരെയുള്ള കുറ്റം. ബുദ്ധ മതത്തില്‍ നിന്നും ബോണ്‍ മതത്തിലേക്കുള്ള
രാജാവിന്റെ പരിവര്‍ത്തനം ഇഷ്ടപ്പെടാതിരുന്ന ബുദ്ധ ഭിക്ഷുക്കളുടെ
ന്യായീകരനമായിരുന്നു ഇത് എന്ന് വേണം കരുതാന്‍. ഒരു ക്ഷേത്രത്തിലെ ചുമരെഴുത്തുകള്‍
നോക്കി നിന്ന രാജാവിനെ ചതിയിലൂടെ പിന്നില്‍ നിന്ന് അമ്പേയ്തു വീഴ്ത്തിയാണ് കൊല
ചെയ്തത്.
1300 കളില്‍ കുബ്ലായി ഖാനിന്റെ ഭരണകാലത്ത് ടിബറ്റന്‍
ബുദ്ധ്സത്തിനു ഏറെ പ്രചാരം ലഭിച്ചിരുന്നു.ഒരു പക്ഷെ,കിഴക്കേഷ്യന്‍ രാജ്യങ്ങളിലെ
ഭൂരിപക്ഷമായ ബുദ്ധമതത്തെ പ്രോത്സാഹിപ്പിക്കുന്നത് ഭരണകാര്യങ്ങള്‍ എളുപ്പമാക്കും
എന്നാ കാരണം കൊണ്ടായിരിക്കാം കുബ്ലായി ഖാന്‍ ആ മതത്തെ പ്രോത്സാഹിപ്പിച്ചിരുന്നത്.
അദ്ദേഹത്തിന്റെ പ്രധാന ഉപദേശകരില്‍ ഒരാള്‍ ഫാഗ്സ്-പാ എന്നാ പേരിലറിയപ്പെട്ടിരുന്ന
ബുദ്ധഭിക്ഷുവായിരുന്നു. അക്കാലത്ത് ബുദ്ധമതത്തെ എതിര്‍ത്ത ദാവോ മതത്തെ ടിബറ്റന്‍
ബുദ്ധിസ്ട്ടുകളുടെ അപേക്ഷപ്രകാരമായിരിക്കണം കുബ്ലായി ഖാന്‍ അമര്‍ച്ച ചെയ്തത്.
ടിബറ്റിലെ പല ബുദ്ധ
വിശ്വാസങ്ങള്‍ തമ്മിലും യുദ്ധങ്ങളുണ്ടായിരുന്നു.. 1160ല്‍ സാംഗ്(tsang) പ്രവിശ്യയില്‍ ഡാലി ലാമ ഗുരുവായ ഗെലുഗ്
ബുദ്ധമത വിശ്വാസികളും കര്‍മാപ ഗുരുവായിട്ടുള്ള കഗ്യൂ ബുദ്ധമത വിശ്വാസികളും തമ്മിലുണ്ടായ ലഹള
അമര്‍ച്ച ചെയ്യാന്‍ ഡാലി ലാമ ഉത്തരവിട്ടു.”പുരുഷന്മാരെ വെരരുത്ത മരങ്ങള്‍ പോലെയും,
സ്ത്രീകളെ വരണ്ട നദികള്പോലെയും, കുഞ്ഞുങ്ങളെ കല്ലിലേക്കെറിഞ്ഞ മുട്ടകള്‍ പോലെയും
നശിപ്പിക്കാനാണ് അന്നത്തെ ദലൈ ലാംയായിരുന്ന ഗവന്ഗ് ലോബ്സംഗ് ഗ്യാത്സോ (Ngawang
Lobsang Gyatso) ഉത്തരവിട്ടത്.
(11)1792ല്‍ കഗ്യു
ആശ്രമങ്ങള്‍ കൊള്ളയടിക്കപ്പെടുകയും ഭിക്ഷുക്കളെ ബലമായി ഗെലുഗ് വിശ്വാസത്തിലേക്ക്
പരിവര്‍ത്തനം ചെയ്യുകയും ഉണ്ടായി. പക്ഷെ ഗെലുഗ് വിശ്വാസികള്‍ കുഗ്യു പരിവര്‍ത്തിതാരെ
തങ്ങളില്‍ ചെറുതായാണ് കണ്ടത്. ഇപ്പോഴത്തെ ദലൈ ലാമയുടെ വിശ്വാസമായ ഗെലുഗ്
അക്രമിയായ ബുദ്ധനെ ഉപാസിച്ചിരുന്നു. മഞ്ഞ തൊപ്പി ഭിക്ഷുക്കള്‍ എന്നറിയപ്പെടുന്ന
ഇവരുടെ പ്രാര്‍ത്ഥനാഗീതങ്ങളിലൊന്ന് ഇങ്ങനെയാണ്.” വലിയവനോ,പ്രതാപിയോ,സാധാരണക്കാരനോ
എന്ന വേര്‍തിരിവില്ലാതെ/ ഗെലുഗ് സംഹിതയെ മലിനപ്പെടുത്താന്‍ തുനിയുന്നവരെ/
നശിപ്പിക്കുന്ന മഞ്ഞ വിശ്വാസികളുടെ ദൈവം/നിന്നെ ഞങ്ങള്‍ നമിക്കുന്നു” (12)
ചൈനയില്‍ നിന്ന് നാലാം
നൂറ്റാണ്ടിലാണ് മഹായാന ബുദ്ധിസം കൊറിയയിലെത്തിയത്.ചൈനീസ് ഇടവേള(220-589 AD) എന്നറിയപ്പെട്ടിരുന്ന കാലഘട്ടത്തില്‍ നിര്‍ബന്ധപൂര്‍വം
കൊറിയന്‍ ജനതയെ ബുദ്ധമതത്തിലേക്ക് പരിവര്‍ത്തനം ചെയ്തതായിരിക്കാനാണ് സാധ്യത. പക്ഷെ
പിന്നീടു 671 AD യില്‍ ചൈനീസ് ആക്രമണത്തില്‍ നിന്നും തങ്ങളെ
രക്ഷിച്ചതിന് കൊറിയന്‍ രാജകുടുംബമായ സില്ല, ബുദ്ധഭിക്ഷുക്കള്‍ക്ക് നന്ദി
പറയുന്നുമുണ്ട്. കൊറിയയില്‍ നിന്നാണ് പിന്നീട് ബുദ്ധമതം ജപ്പാനിലേക്കെത്തിയത്.
മന്ചൂരിയയിലെ ജര്‍ചെനുകളോടും,മംഗോളുകളോടും, ജപ്പാനിലെ ഇതര വര്‍ഗക്കാരോടും
ചൈനീസ്/കൊറിയന്‍ ഭിക്ഷുക്കള്‍ യുദ്ധം ചെയ്തതിന്റെ രേഖകളുണ്ട്.(13)
1950 കളില്‍ ബാഹ്യശക്തികളോടുണ്ടായിരുന്ന കൊറിയന്‍
ഭിക്ഷുക്കളുടെ യുദ്ധങ്ങള്‍ അടുക്കളക്കാര്യമായി. ജപ്പാനീസ് അധിനിവേശം മൂലം
ബുദ്ധിസ്റ്റ് വിശ്വാസങ്ങളില്‍ മാറ്റം വന്നതനുസരിച്ച് വിവാഹിതരും ബ്രഹ്മചാരികളും
തമ്മിലുണ്ടായ അഭിപ്രായവ്യത്യാസം രക്തചോരിച്ചിലില്‍ അവസാനിച്ചു.
കൊറിയയില്‍ ബുദ്ധമത
വിശ്വാസികളുടെ അത്ര തന്നെ ക്രിസ്ത്യാനികളും ഉണ്ട്. രണ്ടു മതക്കാരും തമ്മില്‍
ലഹളകളും ഉണ്ടാവാറുണ്ട്. 2008ല്‍ ക്രിസ്ത്യന്‍ മത വിശ്വാസിയായ ലീ മ്യുന്‍
ബാക്ക് ദക്ഷിണ കൊറിയന്‍ ഭരണാധികാരിയായി തെരെഞ്ഞെടുക്കപ്പെട്ടപോള്‍ അതിനെതിരെ തലസ്ഥാന
നഗരിയായ സോളില്‍ ഉണ്ടായ ലഹളയിലെ പ്രതികളെ സംരക്ഷിച്ചത് അവിടുത്തെ ജോഗ്യെ ശാഖയിലെ
വിഹാരത്തിലാണ്. ക്രിസ്ത്യന്‍ ജനതെയെ പുറത്താക്കി ബുദ്ധിസ്റ്റ് മേല്‍ക്കോയ്മ കൊണ്ട്
വരാനുള്ള ശ്രമങ്ങളും ഭിക്ഷുക്കളില്‍ നിന്നും ഉണ്ടായിട്ടുണ്ട്. 1998ഇല ഇതേ വിഹാരത്തിന്റെ നടത്തിപ്പിനെച്ചോല്ലിയുണ്ടായ
ഭിക്ഷുക്കള്‍ തമ്മിലുള്ള ലഹള കോടിക്കണക്കിനു വോണ്‍ നഷ്ടമാണ് ഉണ്ടാക്കിയത്.
പന്ത്രണ്ടാം
നൂറ്റാണ്ടില്‍ ടാംഗ് ഭരണകാലത്ത് ചൈനയില്‍ ചാന്‍ എന്നും പിന്നീട് സെന്‍(zen) എന്ന
പേരിലും മഹായാന ബുദ്ധ വിശ്വാസങ്ങളുടെ ഒരു
ശാഖ രൂപീകൃതമായി. ടാവോ വിശ്വാസങ്ങളുമായി കടുത്ത സാമ്യമുണ്ടായിരുന്ന സെന്‍ ബുദ്ധിസം
വിയെറ്റ്നാം,കൊറിയ വഴി ജപ്പാനില്‍ വേരുറച്ചു. സെന്‍ വിശ്വാസങ്ങളും ഷിന്ടോ
മതത്തിന്റെയും കൂടിച്ചേര്‍ന്ന രൂപമാണ് ജപ്പാനീസ് ജന്മിത്ത്വത്തിന്റെ കാവലാളുകളായ
ബോഷിഡോ (യോദ്ധാവിന്റെ വഴി) അഥവാ സമുറായ് രീതിയുടെ അടിത്തറയായത്. “ബുഷിഡോ വാളിനെ
അധികാരത്തിന്റെയും പ്രതാപത്തിന്റെയും ചിഹ്നമായിട്ടാണ് കണ്ടത്. (14)ബുദ്ധ വിശ്വാസങ്ങള്‍ക്ക് അന്യമായ ആധിപത്യം,കൂറ്
പോലുള്ള വികാരങ്ങള്‍ ഷിന്ടോ മതത്തില്‍ നിന്നും ലഭിച്ചു. രണ്ടു മതങ്ങളുടെയും
ആരോഗ്യപരമായ സങ്കലനം സാമുറായ് യോദ്ധാക്കളെ അജയ്യന്മാരാക്കി.
യോദ്ധാക്കളായ
ബുദ്ധസന്യാസിമാരായിരുന്നു സോഹൈ. ഷാവോലിന്‍ സന്യാസിമാരെപ്പോലെ തന്നെ ആദ്യം
സ്വയരക്ഷക്കു വേണ്ടിയെങ്കിലും പിന്നീടു ഇവരും യോദ്ധാക്കലാവുകയായിരുന്നു. ബുദ്ധ
സന്യാസിയായ നിചിരെന്‍ ജപ്പാനില്‍ നിന്നും
ബുദ്ധ ധര്‍മ്മം പടര്‍ന്നു ലോകം മുഴുവന്‍ ശാതിയും സമാധാനവും ഉണ്ടാകുമെന്ന്
വിശ്വസിച്ചു. പക്ഷെ ബുദ്ധിസ്റ്റ് ഉപദേശിയായ തനാക്ക ചിഗാക്കുവിന്റെ വ്യാഖ്യാനം ലോക
ചരിത്രത്തെ തന്നെ മാറ്റി മറച്ചു
ഇരുപതാം
നൂറ്റാണ്ടില്‍ തനാക്കയുടെ ശിഷ്യന്മാര്‍ എന്നവകാശപ്പെടുന്ന ചില സാധാരണക്കാരും
പട്ടാള ഉദ്യോഗസ്ഥരും ചേര്‍ന്ന് ഒരു “രക്ത
സഖ്യം” രൂപീകരിച്ചു . നിസ്സിഹോ ഇനുവേ എന്ന ബുദ്ധ ഭിക്ശുവായിരുന്നു ഇവരുടെ നേതാവ്.
ബുദ്ധ ധര്മത്തിനെതിരെ പ്രവര്‍ത്തിക്കുന്നവരെ കൊല ചെയ്യുമെന്നുള്ള ഉടമ്പടിയില്‍
സ്വന്തം രക്തത്തിലാണ് അവര്‍ ഒപ്പിട്ടിരുന്നത്..1920ല്‍
അന്നത്തെ ധനകാര്യ മന്ത്രിയെയും, ഒരു വ്യവസായിയും,ജപ്പാന്‍ പ്രധാനമന്ത്രിയെയും അവര്‍ കൊലപ്പെടുത്തി.
1965ല്‍ മിയാമോട്ടോ
മുശാഷി “അഞ്ചു വൃത്തങ്ങളുടെ പുസ്തകം” എഴുതി. അതിലെ അഞ്ചാമത്തെ വൃത്തം “ശൂന്യത”(void)
ആയിരുന്നു- യുദ്ധത്തിനു മുന്‍പ് യോദ്ധാവ് തന്റെ മനസ്സിനെ മറ്റെല്ലാ ചിന്തകളില്‍
നിന്നും മുക്തനാക്കിയാല്‍ മാത്രമേ യുദ്ധത്തെ പോലും നിയന്ത്രിക്കാന്‍ കഴിയൂ എന്നാണു
അഞ്ചാം വൃത്തം പഠിപ്പിച്ചത് . 1868 – 1912 വരെയുള്ള മേജി
ഭരണസമയത്ത് ബോഷിഡോ സമ്പ്രദായം ഇല്ലാതായെങ്കിലും അവരുടെ രീതികളും തനാക്കയുടെ
നിചിരെന്‍ ബുദ്ധിസ്റ്റ് ചിന്തകളുടെ വ്യാഖ്യാനവും രണ്ടാം ലോക മഹാ യുദ്ധ കാലത്ത്
ജപ്പാനില്‍ ദേശീയബോധം വളര്‍ത്തുന്നതിലിം ജപ്പാന്റെ വ്യാപക ഹിംസയെ
ന്യായീകരികുന്നതിലും വലിയ പങ്കു വഹിച്ചിരുന്നു.
സെന്‍ ബുദ്ധിസം ആണ്
രണാം ലോക മഹായുദ്ധത്തിനു ശേഷം ജപ്പാനില്‍ സമാധാനം തിരിച്ചു കൊണ്ട് വരുന്നതിനു
കാരണമായി എല്ലാവരും കരുതുന്നത്. പക്ഷെ, ബോഷിഡോ കാലഘട്ടങ്ങളില്‍ ഭൂ
വ്യവസ്ഥിതിക്കുള്ളില്‍ സമാധാനത്തിനു വേണ്ടി ആക്രമണം എന്നാ ചിന്ത പോലെ തന്നെ
ആയിരത്തി തൊള്ളായിരത്തി മുപ്പതുകളിലും നാല്‍പ്പതുകളിലും ജപ്പാനിലെ മധ്യവര്‍ഗങ്ങളിലും
ബുദ്ധിജീവികല്‍ക്കിടയിലും ആക്രമണ- ന്യായീകരണ സ്വഭാവമുള്ള ദേശീയ ബോധം വളര്‍ത്തിന്നതില്‍
സെന്‍ വിശ്വാസത്തിന്റെ പങ്കു ചെറുതല്ല.
പാശ്ചാത്യ
രാജ്യങ്ങളിലേക്ക് ബുദ്ധിസ്റ്റ് ചിന്തകളെ പരിചയപ്പെടുത്തിയവരില്‍ പ്രധാനിയായ DT സുസുകി 1896ല്‍ ക്യോടോ ജേര്‍ണല്‍ എന്നാ പത്രത്തിലെഴുതിയത്”
മതത്തിന്റെ പരമോന്നത കടമ രാജ്യത്തിന്റെ നിലനിപ്പാണ്” എന്നായിരുന്നു. പിന്നീടും യുദ്ധത്തെ
പ്രകീര്‍ത്തിച്ചുകൊണ്ട് പല ലേഖനങ്ങളും എഴുതിയ സുസുകി രണ്ടാം ലോക മഹാ യുദ്ധത്തിനു
ശേഷമാണ് യുദ്ധത്തിനെതിരായത്. ബോഷിഡോ സമ്പ്രദായത്തെ പ്രകീര്‍ത്തിച്ചെഴുതിയ അദ്ദേഹം
യുദ്ധത്തിലെ കൂട്ടക്കൊലകളെ ന്യായീകരിക്കാനായി “ജീവദായിനിയായ വാളിനെ”ക്കുറിച്ച് പലപ്പോഴും
വിവരിച്ചിട്ടുണ്ട്.(15) 1941ല്‍ ജെര്‍മനിയും ഇറ്റലിയുമായുള്ള
ത്രികക്ഷി ഉടമ്പടിയില്‍ ഒപ്പ് വക്കുമ്പോള്‍ ജനനന്മയ്ക്ക് ആവശ്യകരം എന്ന്
ചൂണ്ടിക്കാട്ടി അന്നത്തെ ജപ്പാനീസ് അംബാസഡര്‍ കുരുഷി സബീരോയും സുസുകിയുടെ ആശയങ്ങളെ
ഉപയോഗപ്പെടുത്തിയിട്ടുണ്ട്. “അന്തര്‍ജ്ഞാനപരമായ പാദങ്ങളെ നശിപ്പിക്കാത്തിടത്തോളം
മറ്റേതു ചിന്താധാരയുമായും യോജിച്ചു പോകുന്ന ഒന്നാണ് സെന്‍...... സെന്നിനെ
അനാര്ചിസം,ഫാസിസം,കമ്മ്യൂണിസം,ജനാധിപത്യം.....അല്ലെങ്കില്‍ മറ്റേതെങ്കിലും
രാഷ്ട്രീയ/സാമ്പത്തിക തതത്ത്വങ്ങലുമായോ ചേര്‍ക്കാം” (16)
ഓം ഷിന്‍രിക്യോ എന്ന
ബഹു മത ആരാധനാ സമ്പ്രദായത്തിന്റെ സ്ഥാപകന്‍ ഷോകോ ആഷാര ബുദ്ധനു ശേഷം “ജ്ഞാനോദയം
ലഭിച്ചവന്‍” എന്ന് സ്വയം വിശേഷിപ്പിച്ചു. തന്റെ സ്ഥാപനത്തിലെ അന്തേവാസിയുടെ മരണം
മറച്ചു വയ്ക്കാന്‍ ചെയ്ത കൊലയെ ആശാര ന്യായീകരിച്ചത്” അനുകമ്പാ കൊലപാതകമായിട്ടാണ്
വിശേഷിപ്പിച്ചത്.അതിനു ശേഷം കൊലപാതകങ്ങള്‍ ഓം ശിരിങ്ക്യോ രീതിയായി. 1993ല്‍
സയറില്‍ നിന്നും എബോള വൈറസ് അണുക്കളെ ശേകരിച്ച്ചു ജപ്പാനിലെ പൊതു ഇടങ്ങളില്‍
വിന്യസിക്കാനുള്ള നീക്കമുണ്ടായി. ജൈവായുധം പരാജയപ്പെട്ടിടത്ത് സരിന്‍ പോലുള്ള( ഞരമ്പുകളെ തളര്‍ത്താന്‍ ശേഷിയുള്ള) രാസായുധങ്ങള്‍ പ്രയോഗിച്ചു തുടങ്ങി.മെയ് 20, 1995ല്‍ കസുമിഗസേകി സ്റെഷനില്‍ നിന്നും
പുറപ്പെട്ട ഒരു തീവണ്ടിയുടെ അഞ്ചു ബോഗികളില്‍ രാസായുധം പ്രയോഗിക്കപ്പെട്ടു.
പത്രണ്ട് പേരുടെ മരണത്തിനിടയാക്കിയ ഈ ആക്രമണം ജപ്പാന്റെ ചരിത്രത്തിലെ ഏറ്റവും വലിയ
ഭീകരാക്രമാനമായിരുന്നു. ഇതിനുത്തരവാദികളായ അഞ്ചു ഓം പ്രവര്‍ത്തകരെ വധശിക്ഷക്ക്
വിധേയരാക്കി. ആശാരയുടെ പിന്ഗാമി ഓമിനെ ആക്രമണ സ്വഭാവത്തില്‍ നിന്നകട്ടിയെങ്കിലും
സംഘടന ഇപ്പോഴും നിരീക്ഷണത്തിലാണ്.
1070കളില്‍ കമ്പോഡിയയില്‍ ഖമര്‍ റൂജിന്റെ കീഴില്‍
ആയിരക്കണക്കിന് ബുദ്ധ മത വിശ്വാസികള്‍ കൊല്ലപ്പെട്ടു. തൈലണ്ടിലും ഇതിനെതിരെ
സമരങ്ങള്‍ നടന്നു. ബുദ്ധമത വിശ്വാസികള്‍ കമ്മ്യൂനിസ്റ്റുകളെ ശത്രുക്കളായി കരുതാന്‍
തുടങ്ങി..കിട്ടിവുട്ടോ ഭിക്കു എന്നാ ബുദ്ധ സന്യാസി കമ്മ്യൂണിസം പുറത്തു നിന്നുല്ലതായതുകൊണ്ട്
കമ്മ്യൂണിസ്റ്റുകള്‍ തായ്‌ലങ്ടുകാരല്ല എന്ന കിംവദന്തി പരത്തി. ഒരു അഭിമുഖത്തില്‍
അദ്ദേഹം പറഞ്ഞത്,” ബുദ്ധ മതത്തില്‍ വിശ്വസിക്കുന്ന ഓരോ തായ് വംശജനും ഇടതു
പക്ഷക്കാരെ കൊള്ളണം;രാജ്യത്തെയും,മതത്തെയും,രാജഭാരനത്തെയും നശിപ്പിക്കുന്നവന്‍
ഒരിക്കലും ഒരു പൂര്നപുരുഷനാവില്ല, അതുകൊണ്ട് തന്നെ അങ്ങിനെയൊരാളെ കൊല്ലുമ്പോള്‍
മനുഷ്യനെയല്ല, മറിച്ച്, ഒരു പിശാചിനെയാണ് കൊന്നത് എന്നാശ്വസിക്കുകയാണ് വേണ്ടത്”ഒക്ടോബര്‍
6,1976ല്‍ കിട്ടിവൂട്ടോവിന്റെ പ്രചോദനത്തില്‍ അന്ധരായ
ബുദ്ധിസ്റ്റ് ജനത ബാങ്കോക്കിലെ തമ്മസാത് യൂനിവേര്സിട്ടിയിലെക്ക് ഇരച്ചു കയറുകയും
കമ്മ്യൂണിസ്റ്റുകള്‍ എന്ന് സംശയിക്കുന്ന വിധ്യാര്തികളെ ക്രൂരമായി പീഡിപ്പിച്ചു കൊല്ലുകയും ഉണ്ടായി
ദക്ഷിണ തായ്ലാന്‍ഡ്
പണ്ട് “ലങ്ങസുകം” എന്ന ബുദ്ധിസ്റ്റ് രാഷ്ട്രമായിരുന്നു. എന്നാല്‍ പിന്നീട് അതിനെ
മുസ്ലീമുകള്‍ കൈയ്യടക്കുകയും പിന്നീട് “പാട്ടായ”എന്നാ പേരില്‍ അറിയപ്പെടുകയും
ചെയ്തു(17).മുസ്ലീം ഭൂരിപക്ഷമുള്ള പട്ടായയില്‍
ബുദ്ധിസ്റ്റ്- മുസ്ലിം ലഹളകള്‍ കാരണം 2004 മുതല്‍ പട്ടാള
നിയമം നിലവിലുണ്ട്. ഇത് വരെയായി ബുദ്ധിസ്റ്റ് മുസ്ലിം ലഹളകളില്‍ 6500ഓളം ആളുകള്‍ മരണപ്പെട്ടിട്ടുണ്ട്.
ബോംബാക്രമണങ്ങളും
ലഹളകളും നിത്യ സംഭവമായ ഇവിടെ തായ് ഭരണകൂടം പട്ടാള ഭരണം ശാക്തീകരിച്ചാണ്
പ്രതികരിച്ചത്. ബുദ്ധ വിഹാരങ്ങളില്‍ പട്ടാളത്തെ ശക്തിപ്പെടുത്തുകയും, പരോക്ഷമായി തഹന്‍ഫ്രാ
എന്ന ആയുധധാരികളായ ബുദ്ധ സന്യാസികളെ അനുവദിക്കുകയും, കുറ്റവാളികളെ ചോദ്യം
ചെയ്യാനും പീഡിപ്പിക്കാനും ബുദ്ധ ആരാധനാലയങ്ങളും മഠങ്ങളും ഉപയോഗിക്കുകയും
ചെയ്യുമ്പോള്‍ ബുദ്ധിസ്റ്റ് –മുസ്ലിം ബന്ധങ്ങള്‍ കൂടുതല്‍ ഉലയുകയാണ് ചെയ്യുന്നത്(18)
ഫ്രാ അപിച്ചര്‍റ്റ്
പുന്നര്‍ജന്റോ എന്ന മുപ്പതുകാരനായ ബുദ്ധിസ്റ്റ് സന്ന്യാസി സോഷ്യല്‍ മീഡിയയിലൂടെ
മുസ്ലിം പള്ളികള്‍ കത്തിക്കാന്‍ ആഹ്വാനം ചെയ്തിരിക്കുന്നു. അവിടെ ബുദ്ധ മതത്തെ
രാഷ്ട്രീയ മതമായി ഉയര്‍ത്താനും, മുസ്ലീമുകളെ രാജ്യത്ത് നിന്നും പുറത്താക്കാനുമുള്ള
വിളികള്‍ക്ക് ശക്തി കൂടി വരികയാണ്.
വര്‍ഗീയ ശുദ്ധീകരണത്തിന്റെ
ടെക്സ്റ്റ്ബുക്ക് ഉദാഹരണമെന്നാണ് മ്യാന്മാറില്‍ ബുദ്ധഭിക്ഷുക്കളാല്‍ രോഹിന്ഗ്യ
മുസ്ലീമുകളുടെ മേലുള്ള ആക്രമണങ്ങളെ ഐക്യരാഷ്ട സഭ വിശേഷിപ്പിച്ചിരിക്കുന്നത്.
എട്ടാം നൂറ്റാണ്ടു മുതല്‍ ബര്‍മ്മയില്‍ താമസമാക്കിയിരുന്ന രോഹിന്ഗ്യകളെ
ബംഗ്ലാദേശില്‍ നിന്നും വന്ന നുഴഞ്ഞു കയറ്റക്കാരായാണ് കരുതുന്നത്. അവരെ ബര്‍മ്മീസ്
പൌരന്മാരായി കണക്കാക്കാണോ, സെന്‍സെസ്സില്‍ ഉള്‍പ്പെടുത്താനോ ബര്‍മ്മീസ് ഭരണകൂടം
തയ്യാറായിട്ടില്ല. 1784ല്‍ ബുദ്ധ രാജാവ് ബോദൌപായ തുടങ്ങി വച്ച വര്‍ഗീയ
ശുദ്ധീകരണം ഇപ്പൊഴും തുടരുന്നു. 1948ല്‍ ബര്‍മ്മ
സ്വതന്ത്രമായപ്പോള്‍ അരാക്കാന്‍(ഇപ്പോഴത്തെ രഖിനെ )പ്രവിശ്യയിലെ രോഹിന്ഗ്യകള്‍
പാകിസ്ഥാന്റെ ഭാഗമാവാന്‍ താല്പര്യപ്പെട്ടു. അപ്പോഴുണ്ടായിരുന്ന ബുദ്ധിസ്റ്റ്
ഭരണകൂടം രോഹിന്ഗ്യന്‍ സര്‍ക്കാരുദ്യോഗസ്ഥരെ നീക്കം ചെയ്താണ് പ്രതികരിച്ചത്. 1977ല്‍ പട്ടാളത്തിന്റെ
പീഡനങ്ങളില്‍ നിന്നും 20000ത്തോളം രോഹിന്ഗ്യകള്‍ ബംഗ്ലാദേശിലെക്ക് പലായനം
ചെയ്തു. പട്ടാളത്തിന്റെ പീഡനങ്ങളിലും ബാലാല്‍സംഘങ്ങളിലും നിന്നും വേര്‍തിരിവില്‍ നിന്നും രക്ഷപ്പെടാന്‍
പലായനങ്ങള്‍ തുടര്‍ന്നുകൊണ്ടിരുന്നു. 1992 – 1997 കാലഘട്ടത്തില്‍ തിരിച്ചു വന്ന രോഹിന്ഗ്യകള്‍ കടുത്ത വര്‍ഗീയ
ശുദ്ധീകരണത്തിന് ഇരകളാവുകയായിരുന്നു. 2012ല്‍ ബുദ്ധ മത വിശ്വാസികളും രോഹിന്ഗ്യകളും
തമ്മിലുണ്ടായ ലഹളകളില്‍ നൂറോളം ആള്‍ക്കാര്‍ മരണപ്പെടുകയും 15000 രോഹിന്ഗ്യകള്‍ പലായനം ചെയ്യുകയും ചെയ്തു. 2016ല്‍ രോഹിന്ഗ്യന്‍ സംഘടനയായ ഹരാഖ അല്‍-യാഖീന്‍ ഒന്‍പതു സൈനികരെ
കൊലപ്പെടുത്തി എന്ന് ബര്‍മ്മീസ് പട്ടാളം അവകാശപ്പെട്ടു.. കൂട്ടക്കൊലകളിലൂടെയും
ഗ്രാമങ്ങള്‍ തീവച്ചു നശിപ്പിക്കുന്നതിലൂടെയും ആയിരുന്നു സമാധാനത്തിനുള്ള നോബല്‍
സമ്മാന ജേതാവായ ഓം സാന്‍ സു കീ യുടെ നേതൃത്വത്തിലുള്ള ഭരണകൂടം പ്രതികരിച്ചത്. ലോക
രാഷ്ട്രങ്ങള്‍ മുഴുവന്‍ ഈ ക്രൂരതയെ അപലപിക്കുമ്പോഴും മ്യാന്മാറില്‍ മനുഷ്യാവകാശ ലംഘനം
നടക്കുന്നില്ല എന്ന് തന്നെയാണ് അവരുടെ ഭാഷ്യം
മറ്റു മതങ്ങളെപ്പോലെയല്ല ബുദ്ധമതം.
ഹിംസയും പ്രതികാരവും എല്ലാ മതങ്ങളുടെയും
പ്രതിനിധീകരിക്കുന്ന ദൈവങ്ങളുടെയും
മുഖമുദ്രയാവുമ്പോള്‍, ബുദ്ധ മതത്തിന്റെ ദൈവം സര്‍വം സഹനാണ്; സര്‍വ ചരാചരങ്ങളെയും
സ്നേഹിക്കാന്‍ പറയുന്നവനാണ്: യുദ്ധത്തിലൂടെയും ഹിംസയിലൂടെയും മറ്റു മതങ്ങളില്‍
സ്വര്ഗം ലഭിക്കാന്‍ അവസരമുള്ളപ്പോള്‍ ബുദ്ധമതത്തില്‍ ഹിംസകന് യാതനകളേറിയ പുനര്‍ജന്മമാണ്
ശിക്ഷ.. ധര്‍മ്മ രക്ഷക്കല്ലാതെയുള്ള ഹിംസ ബുദ്ധമതത്തില്‍ അനുവദനീയമല്ല. എന്നിട്ടും
ബുദ്ധ മത വിശ്വാസികള്‍ തിങ്ങി പാര്‍ക്കുന്ന രാജ്യങ്ങളില്‍ എന്തുകൊണ്ട് അവരാല്‍
ന്യൂനപക്ഷങ്ങള്‍ വേട്ടയാടപ്പെടുന്നു?
മറ്റു മതസ്ഥരുള്ള രാജ്യങ്ങളില്‍ പോലും
കാണാത്ത അത്രയും വംശീയ കൂട്ടക്കൊലകള്‍ ബുദ്ധിസ്റ്റ് രാഷ്ട്രങ്ങളില്‍
എന്തുകൊണ്ടാനുണ്ടാവുന്നത്?
അബുദ്ധ രാജ്യങ്ങളില്‍ പ്രചരിക്കപ്പെട്ടിട്ടുള്ള
ബുദ്ധിസത്തിന്റെ കാല്‍പനിക രൂപമാണ് ഈ മതം സമാധാനത്തിന്റെ മതമാണെന്നുള്ള
തെറ്റിദ്ധാരണകള്‍ക്ക് കാരണമായിട്ടുള്ളത്. സത്യത്തില്‍ മറ്റെല്ലാ മതങ്ങളിലുമെന്ന
പോലെ ബുദ്ധ മതത്തിലും ഹിംസക്ക് സ്ഥാനമുണ്ട്. “അനുഭാവപൂര്‍വമായ കൊല”
പല ബുദ്ധിസ്റ്റ് ചിന്തകരും സൂക്തങ്ങളും
അനുവദിച്ചിട്ടുള്ളതാണ്. ഉപയകൌശല്യ സൂത്തത്തില്‍ ഇതിനെ കുറിച്ചു വിശദമായി
പറഞ്ഞിട്ടുണ്ട്. (1)
ഹിംസയ്ക്ക് ഇടമില്ലാത്ത മതം പ്രായോഗിക
ജീവിതത്തില്‍ ബുദ്ധിമുട്ടുകളുണ്ടാക്കും. നിത്യ ജീവിതം, ശിക്ഷകള്‍ എന്നിവ
ആഹിംസാപരമായി മുന്നോട്ടു കൊണ്ട് പോകാന്‍ സാധാരണക്കാരന്‍ ബുദ്ധിമുട്ടും. തേരവാദ
ബുദ്ധിസ്റ്റ് ചിന്തയില്‍ രാജാവിന് ദൈവീക സ്ഥാനമാണുള്ളത്. ബുദ്ധ മത വിശ്വാസിയായ
രാജാവ് ഹിംസയില്ലാതെ രാജ്യം ഭരിക്കുന്നത് ദുഷ്കരമാണ്.നിയമങ്ങള്‍ നടപ്പിലാക്കാനും,സമാധാനം
സൂക്ഷിക്കാനും, മറ്റു രാജ്യങ്ങളുമായുള്ള ഭാധങ്ങളിലും ഹിമ്സക്ക് വലിയ
പ്രാധാന്യമുണ്ട്. ഈ പ്രായോഗികത കണക്കിലെടുത്തിട്ടാവനം “ആനുഭാവ പൂര്‍ണമായ
ഹിംസ “ എന്ന തത്ത്വം ബുദ്ധ മതത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. (2)
അസംഗന്റെ ബോദ്ധിസാത്വഭൂമിയും
മഹയാനസംഗ്രഹവുമാണ് അനുഭാവപൂര്ണ്ണമായ കൊലയെപ്പറ്റി ഏറ്റവും ആധികാരികമായി
ഉദ്ധരിക്കാന്‍ കഴിയുന്ന കൃതികള്‍ .മറ്റു ചിന്തകരുടെ കൃതികളും, പല സൂത്രങ്ങളും
അസംഗന്റെ കൃതികളെ സ്ഥിരീകരിക്കുന്നു,
ജാതക കഥകളിലും പല ബുദ്ധന്റെ പല
ജന്മങ്ങളിലും അനുഭാവപൂര്‍ണ്ണമായ കൊലകള്‍ നടക്കുന്നുണ്ട്. പക്ഷെ, കാരണമില്ലാതെ
സഹജീവികളെ ഉപദ്രവിക്കുന്നവന്റെ ആത്മാവിനു മോക്ഷം കിട്ടില്ല. പ്രായശ്ചിത്തമായി അവന്‍
പല ജന്മങ്ങളെടുക്കുന്നു. എന്നാല്‍ പൊതു നന്മയ്ക്ക് കൊല്ലുന്നവന്‍ ജ്ഞാനോദയത്തിന്റെ
ഒരു കടമ്പ കൂടി കടക്കുകയാണ്.
മറ്റു മതങ്ങളിലെന്ന പോലെ, പിന്നീടു വന്നവരാണ് “അനുഭാവ പൂര്ണമായ കൊല” എന്ന ആശയത്തെ അവരുടെ
താല്പര്യങ്ങള്‍ക്കനുസരിച്ച് വ്യാഖ്യാനിക്കുന്നത്. എല്ലാ മതത്തിലുമെന്ന പോലെ
ബുദ്ധിസ്റ്റ് മതത്തിലും നേതാക്കളും അനുഭാവികളുമുണ്ട്. ഒരേയൊരു വ്യത്യാസം, മറ്റു മതങ്ങളെ
അപേക്ഷിച്ച് ബുദ്ധ മതത്തില്‍ മനുഷ്യന്റെ തൃഷ്ണകളെ അമിതമായി
ബന്ധിച്ചിട്ടിരിക്കുന്നു. ആ വികാരങ്ങള്‍ പുറത്തെക്കുവിടാനുള്ള ഒരു ചെറിയ സുഷിരം
കിട്ടിയാല്‍ അവയെ പിന്നീട് ബന്ധിക്കാന്‍ ബുദ്ധിമുട്ടാണ്. സ്വന്തം വിശ്വാസത്തിനോട്
യോജിക്കുന്നവരേ കൊല്ലേണ്ട ആവശ്യം അവര്ക്കില്ല. പക്ഷെ മറ്റു വിശ്വാസത്തിലുള്ളവര്‍
ബുദ്ധ മതത്തിന്‍റെ നിലനില്പ്പി്നുള്ള ഭീഷണിയായി കാണുകയാണെങ്കില്‍ എതിര്‍
മതത്തിലുള്ളവരുടെ ഹത്യ പൊതു നന്മയ്ക്കുള്ളലതായി വ്യാഖ്യാനിക്കാം. ഈ വിശദീകരണം
തന്നെയാണ് ഒന്നല്ലെങ്കില്‍ മറ്റൊരു രീതിയില്‍ ബുദ്ധിസ്റ്റ് രാഷ്ട്രങ്ങളായ
ശ്രീലങ്കയിലും,തൈവാനിലും മ്യാന്മാരിലും സംഭവിക്കുന്ന വംശീയ ഹത്യയുടെ
ന്യായീകരനങ്ങളായി അവിടുത്തെ ബുദ്ധ നേതാക്കളും ഭരണകൂടങ്ങളും കൊടുക്കുന്നത്.
തുര്‍ക്കി
യിലെ അര്‍മേനിയന്‍ ജനതയുടെ കൊലപാതകവും,
ജര്മനിയില്‍ ജൂത വേട്ടയും ,അഫ്ഘാനിസ്ഥാനിലും
ടിബറ്റിലും നടന്ന കൂട്ടക്കൊലകളും, ഹുടു-ടുട്സി യുദ്ധങ്ങളും,ഇസ്രയേല്‍ -പലസ്തീന്‍ യുദ്ധവും,
ഓസ്ട്രേലിയയിലെ
എഷ്യക്കാര്ക്കെകതിരെയുള്ള അതിക്രമങ്ങളുടെയൊക്കെ ഗണത്തില്‍ പെടുത്താവുന്ന മനുഷ്യര്‍ക്കെ
തിരെ മനുഷ്യര്‍ നടത്തുന്ന ആക്രമണങ്ങള്‍ തന്നെയാണ് ശ്രീലങ്കയിലും, തായ്‌ലണ്ടിലും ,മ്യാന്മാരിലും
നടക്കുന്നത്. മതങ്ങള്‍ സ്വയരക്ഷക്കായോ ,ഏറി വന്നാല്‍ പ്രതികാര നടപടിയായോ മാത്രമേ അക്രമത്തെ ശുപാര്‍ശ
ചെയ്യുന്നുള്ളൂ. മതത്തിനുള്ളിലുള്ള മനുഷ്യരാണ് ഈ സങ്കല്പ്പങ്ങളെ സ്വന്തം
ആവശ്യങ്ങള്‍ക്കനുസരിച്ച് വ്യാഖ്യാനിക്കുന്നത്. (3)
References:
1:Sacchavibhanga Sutta:Discourse On
The Analysis Of Truths(PDF)
2.3.4.Buddhist Warfare: Michael Jerryson,
MARK Juergenmeyer Oxford University Press(2010)
5.Ashokavadanam(Pdf)
6.Mahavamsam(Pdf)
7. Buddhism And Violence: Militarism
And Buddhism In Modern Asia.Edited by Vladimir Tikhonov, Routledge (2012)
8. The Shaolin Monastery: History, Tradition
And The Chinese Martial Arts.:Meir Shahar, University Of Hawaii Press(2008)
9. Jataka Tales
10. Compassionate Violence In Buddhism: Mike
AT
11. Buddha Is Not Smiling: Uncovering
Corruption In The Heart Of Buddhism Today.: Erik D Curren(2006)
12. Letting Day Light Into Magic: The
Life And Times Of Dorje Shungden, Tricycle, The Buddhist Review(1998)
13. Violence In World's Religious
Traditions: An Introduction: Edited By Mark Juergensmeyer.Michael Jerryson, Margo
Kitts, OUP(2016)
14. Boshido: The Soul Of Japan.-Imazo
Mitube(1900)
15. Selected Works Of D.T. Suzuki, Vol:1
(PDF)
16. Zen And Japanese Culture: D.T. Suzuki And Richard M Jaffe
17.Britannica.Com
18. The Rise Of Militant Monks: Michael
Jerryson, Www.Lionsgate.Com(2015)
19 . Evil Monks With Good Intentions?In Buddhism and Violence: Christoff Klien, Edited By Michel Zimmerman, Kathmandu
Lumbini Research Centre(2006)
20. On The Auspiciousness Of
Compassionate Violence: Stephen Jenkins, Journal Of The International
Association Of Buddhist Studies, Vol 33 , Num:1-2(2010-'11)
21. Numerous News Stories On Buddhist
Violence