Saturday, 11 March 2017

ഇടതുപക്ഷം,നേതൃപക്ഷം

 The left eye
Chapter1
ലെഫ്ടിസം അഥവാ ഇടതുപക്ഷം എന്നാ,ല്‍ സോഷ്യലിസം  മാത്രമല്ല..ആഗോളവത്കരണം,ഉദാരവത്കരണം,മുതലാളിതവ്യവസ്ഥ പോലുള്ള  “ആന്റി-സോഷ്യലിസ്റ്റ്‌ തിയറികളെ അംഗീകരിക്കുന്ന  ലെഫ്ടിസ്റ്റ് ചിന്താഗതികളുണ്ട്(സോഷ്യലിസത്തിന്റെ ചരിത്രം പരിശോധിച്ചാ,ല്‍ എല്ലാ സോഷ്യലിസ്റ്റുകളും മുതലാളിത്തതിനെതിരെ ആയിരുന്നില്ല.)ഒരു  നിര്‍വചനം കൊടുക്കുന്നതിലും  എളുപ്പം പല തരത്തിലുള്ള ലെഫ്റ്റിസ്റ്റ്ചിന്താഗതികളുടെ പൊതുവായ സ്വഭാവങ്ങളെ  അവലോകനം ചെയ്യുക  എന്നതാണ്  കൂടുതല്‍ എളുപ്പം.

ഇടതു വലതു എന്നാ വേര്‍തിരിവ് വരുന്നതിനു നൂറ്റാണ്ടുകള്‍ക്കു മുന്‍പ് തന്നെ  അധികാരശ്രേണികളിലും സാമൂഹിക അസമത്വതിലും  വിശ്വസിചിരുന്നവരും ഇതിനൊക്കെ എതിരെ ശബ്ദമുയര്‍ത്തുന്നവരും ഉണ്ടായിരുന്നു.പക്ഷെ, ഈ രണ്ടു പക്ഷങ്ങള്‍ക്കും “ഇടത്”, “വലത്” എന്ന പേര് വീണത്‌ ഫ്രഞ്ച് വിപ്ലവത്തിന്(1789--- _1799) ശേഷമാണ്.വിപ്ലവത്തിന് ശേഷം രൂപവത്കരിക്കപ്പെട്ട ഗ്രേറ്റ്‌ എസ്റ്റേറ്റ് എന്ന ഭരണസഭയി,ല്‍  വലതുവശത്തിരുന്നവര്‍ രാജഭരണത്തെയും കേന്ദ്രീകൃത സ്വത്തിനെയും അനുകൂലിച്ചവരാനെങ്കി,ല്‍ വലതിരുന്നവ,ര്‍ പരമ്പരാഗത മതത്തിലും രാഷ്ട്രീയത്തിലും വിശ്വസിക്കാതവരായിരുന്നു.അന്ന് മുതല്‍ ഇന്ന് വരെ പരമ്പരാഗത വിശ്വാസങ്ങള്‍ക്കും രീതികള്‍ക്കും എതിരായ എല്ലാ പ്രസ്ഥാനങ്ങളെയും ലെഫ്റ്റിസ്റ്റ്  അഥവാ, ഇടതുപക്ഷം എന്ന് പറയുന്നു.ഇതില്‍  കമ്മ്യൂണിസം ഉണ്ടാവുന്നതിനും എത്രയോ മുന്‍പേ, പതിനെട്ടാം നൂറ്റാണ്ടില്‍ ലിബറലിസവും റിപബ്ലിക്കനിസവും  ഹ്യൂമാനിസവും  സോഷ്യല്‍ ഡെമോക്രസിയുമൊക്കെ  ഉണ്ടായിരുന്നു. പതിനെട്ടാം നൂറ്റാണ്ടു മുതലാണ് ഇടത് ചിന്താഗതി ശക്തി പ്രാപിച്ചു തുടങ്ങിയത്.ഈ ആദര്‍ശങ്ങളിലെല്ലാം തന്നെ സമ്പത്തിന് ഉടമയായ ഒരു പുരുഷന്‍ ഉണ്ടായിരിക്കും.അയാള്‍ യുക്തിയുള്ളവന്‍(യുക്തിയുണ്ടാവാന്‍ സാധ്യത ഉള്ളവന്‍) ആയിരിക്കും.അയാള്‍ രാജവാഴ്ചയും പൌരോഹിത്യവും മുന്നോട്ടു വയ്ക്കുന്ന സ്വേച്ഛാപരമായ രാഷ്ട്രീയ/സാമ്പത്തിക വ്യവസ്ഥക്ക് എതിരായിരുന്നു.ഈ മൂന്നു പ്രത്യയശാസ്ത്രങ്ങളും വിദ്യാഭ്യാസത്തിലൂടെയും കഠിനാധ്വാനതിലൂടെയും (സാധനങ്ങളുടെയും പദ്ധതികളുടെയും )സ്വതത്ര വിപണിയില്‍ വിജയിക്കാനാവും എന്ന് വിശ്വസിച്ചിരുന്നു.മൂന്നു വിശ്വാസങ്ങളുടെയും കാതല്‍, മത്സരം ആയിരുന്നു.

രാജഭരണത്തെയും പുരോഹിതവാഴ്ചയെയും പ്രഭുത്വത്തെയും നിരാകരിച്ച ഈ സിദ്ധാന്തങ്ങളുടെ അനുയായികള്‍ മനുഷ്യനെ  സ്വാതന്ത്ര്യത്തിന്റെ  പാതയിലേക്ക്  നയിക്കാനും  .  പൊതു  നന്മയ്ക്ക് വേണ്ടി അവന്റെ ജീവിതത്തിന്റെ  വിദ്യാഭ്യാസ-സാമ്പത്തിക-രാഷ്ട്രീയ മേഖലകളിലും അതിനോടനുബന്ധിച്ച സമ്പര്‍ക്കങ്ങളിലെങ്കിലും ഒരു നിയന്ത്രണം  കൊണ്ടുവരാനും   പറ്റുന്നത്  ഇടതു ചിന്തകള്‍ക്ക്  മാത്രമാണെന്നു  അവര്‍  വാദിച്ചു. ജനാധിപത്യപരമായ  ഭരണവും  നീതിയും ഉറപ്പു  നല്‍കാനാവുക  ഇടതു  ചിന്താഗതികളുടെ  ജയമുണ്ടാവുമ്പോഴാണെന്നും  അവര്‍  വിശ്വസിച്ചു.
20-ആം  നൂറ്റാണ്ടില്‍    ജനിച്ച  സോഷ്യലിസവും   മാര്‍ക്സിസവും  അതിനു  മുന്‍പുണ്ടായിരുന്ന  ഈ തത്ത്വശാസ്ത്രങ്ങളി,ല്‍ നിന്നുമാണ്‌   പല  ആശയങ്ങളും  കടമെടുത്തിട്ടുള്ളത്.  ഇപ്പോഴുള്ളതില്‍  പല ഇടതുപക്ഷ പ്രസ്ഥാനങ്ങളും സഹകരണത്തിനും  കൂട്ടുപ്രവര്‍ത്തിക്കും ഊന്ന,ല്‍  കൊടുക്കുമ്പോ,ള്‍   സോഷ്യലിസവും   മാര്‍ക്സിസവും   ഇതി,ന്‍റെ  കൂടെ  മത്സരത്തിനും  സ്വാധീനത്തിനും  അവരുടെ  പ്രത്യയ ശാസ്ത്രത്തില്‍  സ്ഥാനം  കൊടുക്കുന്നു.മനുഷ്യര്‍  സ്വഭാവം  കൊണ്ട്  സ്വമേധയാ  പരസ്പരം  സഹകരിക്കുന്നവരല്ല  എന്ന്  ലിബര്‍ട്ടേറിയനുകളും  സോഷ്യലിസ്റ്റുകളും  മാര്‍ക്സിസ്റ്റുകളുംസമ്മതിക്കുന്നു. ഈ  വാദം സഹകരണമില്ലാത്തിടത്ത് ഭരണകൂടത്തി,ന്‍റെ  ഇടപെടലിനെ  സാധുവാക്കുന്നു.

മിതവാദികള്‍..റാഡിക്കലുകള്‍..തീവ്രവാദികള്‍
ഇടതുപക്ഷ ചിന്താഗതികള്‍   പലതും  തമ്മി,ല്‍  ഒരുപാട്  സാമ്യങ്ങളുണ്ടെങ്കിലും  അവയെ   മറ്റു   രാഷ്ട്രീയ  പ്രസ്ഥാനങ്ങളെ   പോലെ  തന്നെ   മൂന്നായി  തരം  തിരിക്കാം
തന്ത്രങ്ങളും  രീതികളും
നിലവിലുള്ള   ഘടനകളെയും   സ്ഥാപനങ്ങളെയും   നിലനിര്‍ത്തിക്കൊണ്ടുതന്നെ   സാമൂഹിക  മാറ്റം  ഉന്നം  വയ്ക്കുന്നവരാണ്   മിതവാദികള്‍.   അവര്‍   പരിഷ്കര്‍ത്താക്കളാണ്.  നിലവിലുള്ള  സ്ഥിതികളെ    സമാധാനപരമായും    നിയമപരമായും  ഉപരിപ്ലവമായ   മാറ്റങ്ങള്‍   കൊണ്ടുവന്നു   കാലക്രമേണ   സോഷ്യലിസത്തെ   സമൂഹത്തില്‍   പടര്‍ത്താം  എന്നാണു  അവ,ര്‍  കണക്കുകൂട്ടുക.  അവര്‍  ബൂര്‍ഷ്വാ   ജനാധിപത്യത്തിനു  വേണ്ടി  നില കൊള്ളുന്നു:  ഒരു  വ്യക്തി,ഒരുവോട്ട്::ഭൂരിപക്ഷ ഭരണം.

റാഡിക്കലുകളുടെ  രീതിക,ള്‍   നിയമാനുസൃതമോ  വിരുദ്ധമോ  ആവാം.   അവരെ  സംബന്ധിച്ച്  ലക്ഷ്യമാണ്‌   പ്രവൃത്തിക്കുള്ള   സാധൂകരണം പലപ്പോഴും  നിയമാനുസൃതമല്ലാത്ത   ഈ  മാര്‍ഗങ്ങളുടെ ലക്‌ഷ്യം  നിയമപരമായി  സ്ഥാപിക്കപ്പെട്ട  ചില  സ്ഥാപനങ്ങളായിരിക്കും(പ്രത്യകിച്ചും  നിയമ  നിര്‍മ്മാതാക്കള്‍  അവരാണെങ്കില്‍.) .തികച്ചും  പ്രായോഗിക  രീതിയുള്ള  ഇവ,ര്‍, സമാധാനപരമായ മാറ്റമാണ്  ആഗ്രഹിക്കുന്നതെങ്കിലും ,അങ്ങിനെ  നടന്നില്ലെങ്കില്‍  അക്രമ  രീതിയും  പിന്തുടരുന്നതി,ല്‍  മടിക്കുന്നവരല്ല.  അധ്വാനിക്കുന്ന  ജനവിഭാഗത്തി,ന്‍റെ പക്ഷത്തായ ഇവ,ര്‍  മാറ്റം  രാഷ്ട്രീയ  തലതോട്ടപ്പന്മാര്‍ക്കും  തൊഴിലുടമകള്‍ക്കും   നഷ്ടമുണ്ടാക്കുന്ന   ഒന്നാവണമെന്ന്  ആഗ്രഹിക്കുന്നു..

ഇടതുപക്ഷ  തീവ്രവാദികള്‍  രാഷ്ട്രീയ  അസന്മാര്‍ഗികളാണ്.  ഇവരുടെ  പ്രായോഗിക  സ്വഭാവം  പരിശോഥിചാ,ല്‍  ഇവ,ര്‍  തികഞ്ഞ  അവസരവാദികളാണ്. രാഷ്ട്രീയ  ഔചിത്യങ്ങളില്ലാത്ത ഇവര്‍  നിലവിലുള്ള സ്ഥാപനങ്ങലെയെല്ലാം  തന്നെ  ഉന്മൂലനം  ചെയ്തു ബദലായി  അവരുടെതായ  സ്ഥാപനങ്ങളും  നിയമങ്ങളും സൃഷ്ടിക്കാ,ന്‍  പ്രവര്‍ത്തിക്കുന്നു.മിതവാദികളെയും  റാഡിക്കലുകളെയും അപേക്ഷിച്ച്  ഇവര്‍ ബലാത്കാരമായി  ലക്‌ഷ്യം  കാണുന്നവരാണ്. അവര്‍  മുന്നോട്ടു വയ്ക്കുന്ന ജനാതിപത്യത്തി,ന്‍റെ  അടിത്തറ  പാര്‍ട്ടിയാണ്

ക്യാപ്പിറ്റലിസവുമായിട്ടുള്ള  ബന്ധം
ഇടതുപക്ഷ  വിശ്വാസികള്‍  തൊഴിലാളിക്ക്  നിര്‍മ്മാതാവ് എന്ന വിശേഷാവകാശം കൂടി  നല്‍കുന്നുണ്ട് (സമ്പദ് വ്യവസ്തക്കുള്ളില്‍ മാത്രം  ഒതുങ്ങുന്ന  ഒരു പദവി  മാത്രമാണ് ഇത്). മിതവാദികള്‍, ക്രമേണയുള്ള  നിയമനിര്‍മ്മാണത്തിലൂടെ  തൊഴിലാളികളുടെ  അവകാശങ്ങ,ള്‍  ഉറപ്പു  വരുത്താനും  തൊഴിലുടമകളുടെ  ചൂഷണത്തില്‍  നിന്നും അവരെ സംരക്ഷിക്കാനും പ്രയത്നിക്കുന്നു. മുതലാളിത്ത  വ്യവസ്ഥിതി [പാടി പഴകിയ]”ലാഭത്തിനു  മുന്നേ  ജനം”  എന്ന പ്രമാണവാക്യത്തില്‍  അധിഷ്ടിതമാവണം എന്ന്  വിശ്വസിക്കന്നു. ആഭ്യന്തര  യുക്തിയെ  തള്ളി അവര്‍ സാമൂഹിക  ഉത്തരവാദിത്ത്വത്തോട് കൂടിയുള്ള  മുതല്‍മുടക്കിനെയും,സ്വത്തിന്‍റെ  നീതിയുക്തമായ  വിഭജനത്തെയും അനുകൂലിക്കുന്നു: സാമൂഹിക  സുരക്ഷിതത്വം  ഉറപ്പാക്കാനായി പൊതുസമ്പത്തും തൊഴിലാളികള്‍ക്ക് ഉയര്‍ന്ന  വേതനവും,മുതലാളികള്‍ക്കു  ഉയര്‍ന്ന  നികുതിയും  വഴി സ്വകാര്യ  സമ്പത്തിനെ ക്രമേണ  തുല്യമാക്കുന്നതിനെയും.

റാഡിക്കലുകള്‍ക്ക്  മുതലാളികളെ  അപേക്ഷിച്ച്  തൊഴിലാളികളോടാണ്  ചായ്‌വ്. ഒരു  റാഡിക്കല്‍ ഇടതുപക്ഷവാദിക്ക് തൊഴിലാളിയുടെ പക്ഷം  ശരിയുടെ  പക്ഷമാണ്. അവര്‍  ഈ  പക്ഷപാതത്തെ  തെളിവാക്കുന്ന  രീതിയി,ല്‍ നീതിന്യായ  വ്യവസ്ഥയി,ല്‍  മാറ്റങ്ങ,ള്‍  കൊണ്ട്  വരാന്‍  ആഗ്രഹിക്കുന്നു.ഇതിനെ   ചൂഷണത്തി,ന്‍റെ  ചരിത്രത്തിനോടുള്ള  പകപോക്കലായി  അവ,ര്‍  കാണുന്നു. തൊഴിലാളികള്‍ക്ക്  ഉയര്‍ന്ന  വേതനതിലൂടെയും,തൊഴിലുടമകള്‍ക്കും  സ്ഥാപനങ്ങള്‍ക്കും  ഉയര്‍ന്ന  നികുതിയിലൂടെയും,ആവശ്യമുണ്ടെങ്കി,ല്‍ അവകാശമോഴിപ്പിക്ക,ല്‍/ദേശസാല്‍ക്കരണം (നഷ്ടപരിഹാരം  നിര്‍ബന്ധമല്ല) എന്നീ രീതികളുടെയുമാണ്  റാഡിക്കലുകളുടെ സ്വത്ത്-പുനര്‍വിതരണം
തീവ്ര  ഇടതുപക്ഷവാദികള്‍  നഷ്ടപരിഹാരമില്ലാത്ത  അവകാശമോഴിപ്പിക്കലിനോട്  യോജിക്കുന്നു.എല്ലാ തൊഴില്‍/നിര്‍മ്മാണ/വതരണ  സ്ഥാപനങ്ങളും ഭരണകൂടത്തിന്റെ  ഉടമസ്ഥതയിലായിരിക്കും .ഇത്  ക്യാപിറ്റലിസ്റ്റുകളുടെ ചൂഷണങ്ങ,ള്‍  തിരുത്താ,ന്‍  മാത്രമല്ല,അവരുടെ   രാഷ്ട്രീയ  ശക്തി  ക്ഷയിപ്പിക്കല്‍  കൂടിയാണ്.തത്ഫലമായി .ഇവരുടെ  വ്യവസ്ഥയില്‍ [പാര്‍ട്ടി നേതൃത്വത്തിന്‍റെ  മധ്യസ്ഥതയില്‍]നാമമാത്രമെങ്കിലും, സാമ്പത്തിക-രാഷ്ട്രീയ വിഷയങ്ങളില്‍   തൊഴിലാളിക്ക്  തീരുമാനങ്ങ,ള്‍ എടുക്കാനുള്ള  അവകാശമുണ്ട്‌
രാഷ്ട്രം
രാഷ്ട്രത്തെ ചഞ്ചലമായ ഒരു  പ്രതിഭാസമായാണ് ഇടതുപക്ഷസഹായാത്രികള്‍ കാണുന്നത്. ഭരണകര്‍ത്താക്കളായ വര്‍ഗ്ഗത്തിന്  ലാഭാകരമായത് നടപ്പിലാക്കുകയാണ്  രാഷ്ട്രത്തിന്റെ കടമ. ഭരണകര്‍ത്താക്ക,ള്‍ തങ്ങളുടെ  ഭരണം  സാധൂകരിക്കുന്നതിനു  വേണ്ടി സ്വാധീനവും വേണ്ടി  വന്നാല്‍ അക്രമവും പ്രയോഗിക്കും.
മിതവാദികളും ചില റാഡിക്കലുകളും രാഷ്ട്രം [പൂര്‍ണ്ണമായും മുതലാളിത്ത ഭരണത്തിന് കീഴിലാനെങ്കി,ല്‍  പോലും] പല സാമൂഹിക  പ്രശ്നങ്ങള്‍ക്കും  പരിഹാരം കണ്ടെത്താനുള്ള  ഉപകരണമാക്കാ,ന്‍  സാധ്യത  ഉള്ള  ഒന്നാണെന്ന്  വിശ്വസിക്കുന്നു,  ഇതര വര്‍ഗ്ഗങ്ങ,ള്‍  തമ്മിലുള്ള  ബന്ധങ്ങള്‍  മുത,ല്‍   പരമ്പരാഗതമായി  അവകാശങ്ങ,ള്‍  നിഷേധിക്കപ്പെട്ട  ജനങ്ങളുടെ (കുടിയേറ്റക്കാര്‍,സ്ത്രീകള്‍,ന്യൂനപക്ഷങ്ങള്‍,എന്നിവര്‍)അവകാശങ്ങ,ള്‍ സംരക്ഷിക്കാനും  അവര്‍ക്കെതിരെയുള്ള ചൂഷണങ്ങ,ള്‍  അവസാനിപ്പിക്കാനും  രാഷ്ട്രത്തെ  ഉപയോഗിക്കാം  എന്നവര്‍  കരുതുന്നു.
തങ്ങളുടെ  ഭരണത്തിനു  മാത്രമേ  രാഷ്ട്രത്തില്‍  സാമൂഹിക/സാമ്പത്തിക നീതി  ഉറപ്പാക്കാനാവൂ .കാരണം, സമൂഹത്തിലെ  മറ്റു വര്‍ഗങ്ങള്‍ക്കിടയി,ല്‍  സ്പര്‍ദ്ധ  ഉണ്ടാക്കേണ്ടത്   ഭരണ  വര്‍ഗ്ഗത്തിന്‍റെ  ആവശ്യമാണ് എന്നാണ് തീവ്ര  ഇടതുപക്ഷക്കാ,ര്‍  വിശ്വസിക്കുന്നത്.
 വ്യക്തി
ഇടതുപക്ഷ  ചിന്താഗതികളില്‍  ഒന്നും  തന്നെ  വ്യക്തി(individual) എന്ന വിഷയത്തെ  കുറിച്ച്  പരാമര്‍ശം  ഇല്ല. പതിനെട്ടാം  നൂറ്റാണ്ടിലെ ഇടതുപക്ഷ  ചിന്താഗതികളായിരുന്ന  ലിബര്‍ട്ടേറിയനിസം,ഹ്യുമനിസം,റിപ്പബ്ലിക്കനിസം പോലുള്ള  ഇടതുപക്ഷ  ശാഖകളി,ല്‍  വ്യക്തി  എന്ന പരാമര്‍ശം  വരുന്നുണ്ടെങ്കിലും അത്   ആഖ്യാനപരമായി സ്വത്തിന്‍റെ  ഉടമയായ മുതിര്‍ന്ന  പുരുഷനെപ്പറ്റിയാണ്-സ്വത്തുടമയല്ലാത്ത  പുരുഷ,ന്‍,സ്ത്രീ,കുട്ടി  എന്നിവരെ  ഈ ഇടതുപക്ഷ  ചിന്തകള്‍  ഒന്നും  തന്നെ  വ്യക്തിയായി പരിഗണിച്ചിട്ടില്ല.ഇത്  സ്വത്തുടമകളല്ലാത്തവരും  ആശ്രിതരുമായവരും അവഗണിക്കപ്പെടുന്നതിനും അവരുടെ  ചൂഷണത്തിനും വഴി  തെളിച്ചു
സോഷ്യലിസം ഈ  തെറ്റുകള്‍  തിരുത്തുമെന്നായിരുന്നു  പ്രതീക്ഷ.പക്ഷെ  സോഷ്യളിസ്റ്റുകളി,ല്‍ കൂടുത,ല്‍  പേരും  തൊഴിലാളികളെയും  കര്‍ഷകരെയും  ഒരു  വര്‍ഗമായിട്ടാണ്  കണക്കാക്കുന്നത്-വാര്‍ത്തെടുക്കേണ്ട,വഴികാട്ടിക്കൊടുക്കേണ്ട ഒന്ന്-ഒരിക്കലും  വ്യക്തി(പുരുഷനോ  സ്ത്രീയോ)എന്ന നിലയി,ല്‍ തങ്ങളുടെ സ്വന്തജീവിതം   നിയന്ത്രിക്കാനുള്ള  ആഗ്രഹവും താത്പര്യവും  ഇവിടെയും  അവഗണിക്കപ്പെട്ടു.
ഇടതു  ചിന്തയുടെ പ്രത്യയശാസ്ത്രങ്ങള്‍ക്കനുസരിച്ച് വ്യക്തിയുടെ സ്വയം-പ്രവൃത്തിയെ  ആശയപരമായി  മുതലാളിത്ത വ്യവസ്ഥിതിയോടുള്ള  ചായ്‌വ് ആയാണ്  കരുതപ്പെടുന്നത്(വ്യക്തിയെ നിര്‍ദ്ദേശം കൂടാതെ തന്നെ സോഷ്യലിസ്റ്റ്‌ ആവാനുള്ള  ബൌദ്ധിക  വളര്‍ച്ച  ആയിട്ടുള്ള  ഒന്നായി  കണക്കാക്കിയിട്ടില്ല). സോഷ്യലിസ്റ്റ്‌ നിര്‍ദ്ദേശം ഇല്ലാത്ത  അവസ്ഥയി,ല്‍  പൊതുതാല്പര്യം  അനുസരിച്ച്  പ്രവര്‍ത്തിക്കാതെ, തൊഴിലാളിയായ  വ്യക്തി  തന്‍റെ  വേതനം  സംരക്ഷിക്കാനായി  മാത്രം  മറ്റു  തൊഴിലാളികളുമായി ചേര്‍ന്ന്  യൂണിയനുകള്‍  ഉണ്ടാക്കുക്കുകയും   കര്‍ഷകനായ  തൊഴിലാളി സ്വന്തം  ഭൂമിക്കു വേണ്ടി മാത്രം പ്രയത്നിക്കുകയും ചെയ്യും .
 ശരിയായ ശിക്ഷണവും,[വേണ്ടിവന്നാ,ല്‍]  നിയന്ത്രണവുമുണ്ടെങ്കില്‍ ‘വ്യക്തി’എന്ന സ്വതന്ത്ര  ജീവി  ഇല്ലാതാവും എന്നതാണ്   ഭൂരിപക്ഷം  ഇടത്  പ്രത്യയശാസ്ത്രങ്ങളുടെയും ലക്‌ഷ്യം.

ജെനറിക്  ലെഫ്ടിസം
ഇടതുപക്ഷവിശ്വാസങ്ങള്‍  എല്ലാം തന്നെ തീര്‍പ്പുക,ള്‍ വഴി  അനീതിക്കും  ചൂഷണത്തിനും പരിഹാരം കാണാ,ന്‍  ശ്രമിക്കുന്നു. ഈ തീര്‍പ്പുക,ള്‍ നിലവിനുള്ളതിനേക്കാള്‍ ജനങ്ങളോട്  അടുപ്പമുള്ള പ്രതിനിധികളോ നേതാവോ  ആവാം;കൂടുതല്‍ ജനാധിപത്യപരമായ നടപടിക്രമം  ആവാം;തൊഴിലാളി അല്ലാത്ത  മറ്റു  വര്‍ഗങ്ങളുടെ ഉന്മൂലനം  ആവാം.; ഇതൊന്നുമല്ലെങ്കി,ല്‍ സാമൂഹിക സ്ഥാപനങ്ങളി,ല്‍ പുരോഗനോന്മുഖവും ജനാധിപത്യപരവുമായ മാറ്റം  വരുത്താനായിട്ടാവശ്യമുള്ള ന്യായാനുസൃതമായ ഭൂരിപക്ഷം  ലഭിക്കാ,ന്‍  വ്യക്തികളെ സംഘടിപ്പിക്കാനും നിയന്ത്രിക്കാനും താല്പര്യപ്പെടുന്നുണ്ടാവാം.അംഗങ്ങളെ ചേര്‍ക്കല്‍,പരിശീലനം,ഇടതു  മൂല്യങ്ങളുടെ  ശിക്ഷണം എന്നിവയാണ്  തങ്ങളുടെ  രാഷ്ട്രീയ ആധിപത്യം  വലുതാക്കാന്‍  വേണ്ടി  ഇടതുപക്ഷം സാധാരണ  ഉപയോഗിച്ച്  കാണാറുള്ള  രീതികള്‍.
ഇടതുപക്ഷക്കാര്‍  എല്ലാവരും  തന്നെ സാധാരണ(ആരാഷ്ട്രീയരായ) വ്യക്തികള്‍ സ്വയം  തീരുമാനങ്ങ,ള്‍ എടുക്കുന്നതിനെയും  പ്രശ്നപരിഹാരം  നടത്തുന്നതിനെയും സംശയത്തോടെയാണ്  വീക്ഷിക്കുന്നത്. നേതാക്കന്മാരിലുള്ള  അചഞ്ചലമായ   വിശ്വാസാമാണ്‌  ലെഫ്ടിസ്റ്റ് ചിന്തഗതികളുടെ ഒരു  പ്രത്യേകത;തുല്യതയാണ് ഭൂരിപക്ഷം ഇടതു ചിന്തകളും  ഉയര്‍ത്തിപ്പിടിക്കുന്ന മൂല്യമെങ്കിലും, നൈതികമായും ധാര്‍മികമായും പൊതുജനങ്ങളെക്കാ,ള്‍  ഉയര്‍ന്നതെന്ന്  പ്രതിഫലിപ്പിക്കുന്നതാണ് നേതൃത്വം.. നേതൃത്വത്തിന്  കൊടുത്തിരിക്കുന്ന ഈ പ്രാധാന്യത്തിന്റെ  പ്രസക്തി ഏറ്റവും കൂടുത,ല്‍ കാണാനാവുന്നത് പ്രാതിനിധ്യ രാഷ്ട്രീയത്തിലാണ്‌. വക്തി/വര്‍ഗ്ഗം  എന്നിവരുടെ  പ്രതിനിധികളായി അവര്‍ക്ക് വേണ്ടി  സംസാരിക്കാനും തീരുമാനിക്കാനും പ്രവര്‍ത്തിക്കാനുമുള്ളവരാണ് തിരഞ്ഞെടുക്കപ്പെട്ട/നിയോഗിക്കപ്പെട്ട  (നേതൃത്വം  നല്‍കാന്‍ അര്‍ഹതയുള്ള) മാര്‍ഗദര്‍ശക,ര്‍ .ഇത് വഴി വ്യക്തി/വര്‍ഗ്ഗം തീരുമാനങ്ങളെടുക്കാനുള്ള പ്രക്രിയയില്‍  നിന്ന്  ഒഴിവാക്കപ്പെടുന്നു.ഇടതുപക്ഷ  സഹായാത്രികര്‍ ഭൂരിഭാഗവും ഈ പ്രാതിനിധ്യം/നേതൃത്വം എന്നിവയോടുള്ള കൂറ് പങ്കിടുന്നുണ്ട്‌- രാഷ്ട്രീയത്തി,ല്‍ നിന്നും  മുന്‍പ് പുറത്തുനിന്നിരുന്നവരുടെ(തൊഴിലാളികള്‍,അവകാശം നിഷേധിക്കപ്പെട്ടവര്‍,സ്ത്രീകള്‍, ശബ്ദമില്ലാത്തവര്‍ ,ആശരണര്‍) താല്‍പര്യങ്ങളെ ഈ പ്രാതിനിധ്യ/നേത്രുത്വ രാഷ്ട്രീയം വഴി സംരഷിക്കാനാവുമെന്ന്   അവ,ര്‍  വിശ്വസിക്കുന്നു.
ചൂഷിതരുടെ പ്രതിനിധി  എന്ന നിലക്ക് സമൂഹത്തിലെ  ഭൂരിഭാഗത്തിന്റെ ജീവിത നിലവാരം ഉയര്‍ത്തുന്നതി,ല്‍ ഒഴിവാക്കാ,ന്‍ പറ്റാത്ത ഒരു ഘടകമാന് തങ്ങള്‍ എന്ന ഇരുതല മൂര്‍ച്ചയുള്ള ധാരണയാണ് ഭൂരിപക്ഷം  ഇടതുപക്ഷ അക്ടിവിസ്റ്റുകള്‍ക്കും ഉള്ളത്:
1.  ആരാഷ്ട്രീയരായ ജനങ്ങളെ ഇടതുപക്ഷ ഇടപെടലില്ലാതെ വിട്ടാല്‍ അവര്‍ക്ക് ജീവിതത്തി,ല്‍ വിപ്ലവകരമായ  മാറ്റങ്ങ,ള്‍ സൃഷ്ടിക്കാ,ന്‍ കഴിയില്ല(ഉദാ: ......ഇടപെടലില്ലാതെ തൊഴിലാളികള്‍  “ട്രേഡ് യൂണിയന്‍ ചിന്താഗതി”ക്കപ്പുറം പോവില്ല....എന്നാ  ലെനിന്റെ വാക്കുകള്‍)
2.  ചിന്താ/വിശകലന ശേഷി കൂടുതലുള്ളവ,ര്‍ അതില്ലാത്തവര്‍ക്ക്  മാര്‍ഗദര്‍ശനം നല്‍കുന്നതും അവരെ ഒന്നിച്ചു നിര്‍ത്തി പൊതു നന്മക്കു സന്നദ്ധരാക്കെണ്ടതും ഇടതു സഹയാത്രികരുടെ കര്‍ത്തവ്യമാണ്

ചുരുക്കത്തില്‍, അനുമാനിക്കപ്പെട്ടതോ അടിച്ചെല്‍പ്പിക്കപ്പെട്ടതോ,നിര്‍ബന്ധിതമായാതോ.യുക്തിപൂര്‍ണമായതോ ഏകാധിപത്യത്തിനോടുള്ള ആശ്രയശീലമാണ് ഭൂരിപക്ഷം  ഇടതുപക്ഷ ചിന്തകളുടെയും ഒരു പൊതുവായ  സ്വഭാവം. കേഡര്‍ പൊളിറ്റിക്സി,ല്‍ നേതൃത്വം വിമര്‍ശനങ്ങള്‍ക്ക് അതീതരാണ്.
സമൂഹത്തിലെ പല തുറകളിലും ആവശ്യമായി  വരുന്ന ഇടനിലക്കാരായാണ്  ഈ നേതൃത്വത്തെ ഇടതുപക്ഷം കാണുന്നത്:സമ്പദ് വ്യവസ്ഥിതിയില്‍(വിപണിയില്‍ ചരക്കുകളുടെ ക്രയ-വിക്രയം) ഉത്പാദകനും,ഉടമയും,ഉപഭോക്താവും തമ്മിലുള്ള തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍;രാഷ്ട്രീയത്തില്‍,ഒരേ ലക്ഷ്യവും വിപരീത ഉദ്ദേശ്യങ്ങ,ള്‍ ഉള്ള കക്ഷികള്‍ തമ്മിലുള്ള പ്രശ്നപരിഹാരത്തിന് എന്നിങ്ങനെ  പല  ഉദാഹരണങ്ങളുണ്ട്. “നേതൃത്വം” എന്ന ആശയം  തന്നെ സമൂഹത്തി,ല്‍ നിര്‍ദ്ദേശം നല്‍കുന്നവരും അനുസരിക്കുന്നവരും ആയ  വ്യക്തിക,ള്‍ തമ്മില്‍ ബൌദ്ധിക/വൈകാരിക തലത്തില്‍ വ്യത്യാസങ്ങള്‍ ഉണ്ടെന്നും, കൂടുതല്‍ നിലവാമുള്ളവ,ര്‍ മറ്റുള്ളവര്‍ക്ക് വേണ്ട വിധത്തി,ല്‍ ശിക്ഷണം കൊടുക്കേണ്ടതാണ്  ഇടതുപക്ഷം അംഗീകരിക്കുന്നതിന്റെ സാധൂകരണമാണ്;ഈ സാമൂഹിക നിയന്ത്രണം[സ്വമേധയാ/നിര്‍ബന്ധിതമായി] പാലിക്കപ്പെടുന്നുണ്ട് എന്നുറപ്പ് വരുത്താനുള്ള സ്ഥാപനങ്ങളുണ്ട്(ഉദാ:സ്കൂളുകള്‍,ജയിലുകള്‍,സായുധസേന,ജോലിസ്ഥലം...). ഫലത്തില്‍ ,ഈ സ്ഥാപനങ്ങളോക്കെ തന്നെ [സ്റ്റേറ്റ് അനുവദിച്ചിരിക്കുന്ന] നിയമനുസൃതമെങ്കിലും,പലപ്പോഴും  ബലം പ്രയോഗിച്ചുള്ള  അധികാരങ്ങളാണ്  ഉപയോഗിക്കുന്നത്.


ഇടതുപക്ഷ വിശ്വാസിക,ള്‍ എല്ലാവരും തന്നെ യുക്തിയും ധാര്‍മികതയും  കൈമുതലായിട്ടുള്ള,നിഷ്പക്ഷവും,പുരോഗമനാത്മകവും,മനുഷ്യത്വപരമായതുമായ സ്ഥാപനങ്ങള്‍ക്കുള്ളി,ല്‍  നിന്നും  പ്രവര്‍ത്തിക്കുന്ന   നേതൃത്വത്തയാണ്  താത്പര്യപ്പെടുന്നതെങ്കിലും, ഒറ്റ  നോട്ടത്തില്‍  തന്നെ അത്  അധികാരശ്രേണിയിലും  എകാധിപത്യത്തിലും  അധിഷ്ടിതമാണെന്ന് കാണാ,ന്‍  കഴിയും.