Tuesday, 26 September 2017

ഫാസിസം ഇടതോ വലതോ

ഫാസിസം ഇടതോ വലതോ ?
രാഷ്ട്രീയ പ്രസ്ഥാനങ്ങളെ ഒരു കൂട്ടുകുടുംബത്തിലെ അംഗങ്ങളായി കണക്കാക്കുകയെങ്കില്‍ ഫാസിസം അവിടുത്തെ ആര്‍ക്കും വേണ്ടാത്ത അവിഹിത സന്തതിയാണ്. തങ്ങളുടെതെന്നു പറയാന്‍ എല്ലാവര്ക്കും മടിയാണ്, എന്നാല്‍ ചെളി വാരിത്തേക്കാന്‍ വേണ്ടി പരസ്പരം പിതൃത്വം ആരോപിക്കുകയും ചെയ്യും.

റോമാ സാമ്രാജ്യത്തില്‍ നേത്രുത്വ സ്ഥാനങ്ങള്‍ വഹിച്ചിരുന്നവര്‍ മരക്കൊമ്പുകള്‍ കൂട്ടിക്കെട്ടിയ പിടിയുള്ള കോടാലിയേന്തിയിരുന്നു. അവരുടെ പ്രാമാണ്യത്തിന്റെ ചിഹ്നമായ ഫാസിയോ എന്ന വാക്കില്‍ നിന്നാണ് പിന്നീട് ബെനിറ്റോ മുസോളിനി സ്വേച്ഛാതിപത്യത്തിനും വംശീയതക്കും അക്രമ രാഷ്ട്രീയത്തിനും മുന്‍‌തൂക്കം കൊടുക്കുന്ന  പാര്‍ടി രൂപീകരിച്ചപ്പോള്‍  പേര് കടം കൊണ്ടത്‌. 

റഷ്യന്‍ വിപ്ലവത്തിനു ശേഷം ഭൂവുടമകളും മുതലാളികളും സോഷ്യലിസത്തെയും ഉയര്‍ന്നു വരുന്ന തൊഴിലാളി ശബ്ദങ്ങളെയും അതിയായി ഭയന്നു.ഇതിനെയാണ് മുസോളിനിയും അയാളുടെ ഫാസിസ്റ്റ് പാര്‍ട്ടിയും മുതലെടുത്തത്. ഇറ്റാലിയന്‍ ഗ്രാമങ്ങളില്‍ വണ്ടികളില്‍ വന്നിറങ്ങിയ കറുത്ത വസ്ത്രങ്ങള്‍ ധരിച്ച, കടാരകലെന്തിയ സ്ക്വാട്രിസ്റ്റുകള്‍ എന്ന ഓമനപ്പേരുള്ള ഫാസിസ്റ്റ് ഭീകരര്‍ സോശ്യളിസ്റ്റ്റ് അനുഭാവികളെ കൊന്നോടുകിയാണ് മുസോളിനിക്കുള്ള മുതലാളികളുടെ പിതുന ഉറപ്പാക്കിയത്. എതിര്‍ ശബ്ദങ്ങളെ ഇല്ലാതാക്കിയാണ് ഫാസിസ്റ്റ് പാര്‍ട്ടി വളര്‍ന്നത്‌. 

ഭൂരിപക്ഷത്തിന് മാത്രം അധികാരങ്ങള്‍ കൊടുക്കുന്ന ജനാധിപത്യത്തില്‍ മുസോളിനി വിശ്വസിച്ചിരുന്നില്ല. വ്യക്തിയേക്കാള്‍ സ്റെട്ടിനായിരിക്കണം അധികാരമെന്നും,രാഷ്ട്രത്തിന്റെ വളര്‍ച്ചയില്‍ ചില വ്യക്തിഗത അവകാശങ്ങള്‍ അടിച്ചമാര്തപ്പെടുന്നതില്‍ തെറ്റില്ലെന്ന്  മുസോളിനി വാദിച്ചു. (!)പല പേരുകളില്‍ ഫാസിസ്റ്റ് പ്രസ്ഥാനങ്ങള്‍ വേരുറപ്പിച്ചതിനു കാരണവും ഇതേ വാദങ്ങളാണ്.

പൊളിറ്റിക്കല്‍ സ്പെക്ട്രങ്ങളില്‍ ഫാസിസത്തിനെ  വലതു പ്രസ്ഥാനങ്ങളുടെ എട്ടവും മുകളില്‍ ആണ് കാണുക. എകാതിപത്യ സ്വഭാവമുള്ള , വ്യക്തി സ്വാതന്ത്ര്യത്തിനു വിലക്കുകളുണ്ടെങ്കിലും മിതമായ തോതില്‍ സാമ്പത്തിക സ്വാതന്ത്ര്യമുള്ള  പ്രസ്ഥാനമായതുകൊണ്ടായിരിക്കാം .  1920-30 കളില്‍ കമ്മ്യൂണിസ്റ്റുകള്‍ ഫാസിസം വലതു പക്ഷമാനെന്ന വാദത്തിനു വലിയ പ്രചാരം കൊടുത്തിരുന്നു. സത്യത്തില്‍ ഫാസിസ്റ്റ് പ്രസ്ഥാനം സോഷ്യലിസത്തിനോടെന്ന പോലെ ക്യാപ്പിറ്റലിസത്തിനും എതിരായിരുന്നു. തന്റെ കൃതിയായ Mein Kamf ല്‍   ഹിറ്റ്ലര്‍  സോഷ്യലിസത്തെയും ക്യാപ്പിറ്റലിസത്തെയും ഒരേ നാണയത്തിന്റെ രണ്ടു വശങ്ങളായാണ്  കരുതിയിട്ടുള്ളത്.

പിന്നീട് ജര്‍മനിയില്‍ ഫാസിസത്തിന്റെ അതിഭീകരമായ നാഷനലിസ്റ്റ് വര്‍ഗ്ഗീയ അക്രമ രാഷ്ട്രീയം പ്രാവര്‍ത്തികമാക്കിയ നാസിം വരികയും  രക്തശുദ്ധിയില്‍ വിശ്വസിക്കുന്ന ജര്‍മ്മന്‍ ജനത ലോകം കണ്ടത്തില്‍ ഏറ്റവും ഭീകരമായ കൂട്ടക്കൊലകള്‍ക്കു സാക്ഷികളും കോട്ടുട്തരവാദികലുമായതു ചരിത്രം. ഫാസിസം എന്നാ പാര്‍ട്ടി ബെനിറ്റോ മുസോളിനിയാണ് രൂപീകരിച്ചതെങ്കിലും, അതിനെ ഇന്നത്തെ വ്യാഖ്യാനത്തിനുതകുന്നതാക്കിയത് ഹിട്ലരിനു കീഴിലുള്ള നാസികളാണ്.

മുസോളിനിയുടെ ഏറ്റവും വലിയ സ്വപ്നം ഫാസിസത്തെ ഒരു അന്താരാഷ്‌ട്ര രാഷ്ട്രീയ പ്രസ്ഥാനമാക്കി വളര്‍ത്തുക എന്നതായിരുന്നെങ്കിലും രണ്ടാം ലോക മഹായുദ്ധത്തിനു ശേഷം ഹിറ്റ്ലറുടെ ദക്കാവുകളില്‍ നിന്നു പുറത്തുവന്ന എല്ലുംതോലുമായ മനുഷ്യരും, പലയിടങ്ങളിലും കണ്ടെത്തപ്പെട്ട ശവപ്പറമ്പുകളും ലോകത്തെ അത്തരമൊരു വിധിയില്‍  നിന്നും  കാലത്തേക്കെങ്കിലും പിന്തിരിപ്പിച്ചു. ഫ്രാന്കൊയുടെ സ്പെയിന്‍ പോലെയുള്ള ചില ചെറിയ പോക്കറ്റുകലൊഴികെ ഫാസിസത്തിന് ലോകരാഷ്ട്രീയത്തില്‍ വലുതായി പിടിമുറുക്കാനായില്ല. പിന്നീടാണ് സ്വേച്ഛാധിപത്യ സ്വഭാവമുള്ള അടിച്ചമര്‍ത്തല്‍ ഭരണരീതിയാക്കിയ  സംവിധാനങ്ങളെയെല്ലാം ഫാസിസ്റ്റെന്നു വിശേഷിപ്പിച്ചു തുടങ്ങിയത്.

ഫാസിസം ഒരു ഭരണരീതിയായി വളര്‍ന്നില്ലെങ്കിലും, 1945നു  ശേഷവും ഇറ്റലിയിലും സ്പെയിനിലും  സ്വിറ്സര്‍ലാന്റിലും അമേരിക്കയിലും  ചെറിയ സംഘങ്ങളായി അല്പപ്രാണനായി തുടര്‍ന്നു.  വര്‍ഗ്ഗീയതയും ആധിപത്യവും അക്രമവും അടിച്ചമര്‍ത്തലും ഈ സംഘങ്ങളുടെ മുഖമുദ്രയായിരുന്നു,എന്നാല്‍, ഭൂരിപക്ഷ എതിര്‍പ്പു കണക്കിലെടുത്ത് ഭരണത്തിലുള്ളവര്‍ ഇത്തരം സംഘങ്ങളെ പ്രത്യക്ഷമായി പിന്‍തുണച്ചില്ല .

1990കളിലാണ് ഫാസിസത്തിന് പുതു ജീവന്‍ ലഭിച്ചത്. ഭരണത്തില്‍ വന്ന ചിലര്‍ തന്നെ ഇത്തരം സുപ്രീമസിസ്റ്റ്, വര്‍ഗ്ഗീയവാദി സംഘടനകളെ പ്രത്യക്ഷമായി പിന്തുണച്ചു തുടങ്ങി. ഇറ്റലിയില്‍ ബെര്‍ലുസ്കോണി അധികാരത്തില്‍ വന്നപ്പോള്‍ പരസ്യമായി നിയോ നാസികളെ ഭരണസഹായികളായി കൂടെക്കൂട്ടിയിരുന്നു. ഹിട്ലരും മുസോളിനിയും ആരാധ്യ പുരുഷന്മാരായി വീണ്ടും പ്രതിഷ്ഠിക്കപ്പെട്ടിരിക്കുന്നു. കഴിഞ്ഞ ഫെബ്രുവരിയില്‍ യൂരോപിയന്‍ യൂണിയന്‍ മേധാവിയായ അന്റോണിയോ ടജാനി ഒരു റേഡിയോ അഭിമുഖത്തില്‍ മുസോളിനിയേ പ്രകീര്ത്തിച്ചതിനെതിരെ പ്രതിഷേധങ്ങള്‍ ഉയര്‍ന്നിരുന്നു. ഇറ്റാലിയന്‍ ഉപപ്രധാനമന്ത്രി മറ്റെയോ സാല്വിനി തന്റെ പ്രസംഗങ്ങളില്‍ മുസോളിനിയെ ഉദ്ധരിക്കുന്നു. മറ്റു രാജ്യങ്ങളില്‍ നിന്നോ, വര്‍ഗ്ഗങ്ങളില്‍ നിന്നോ മതങ്ങളില്‍ നിന്നോ ഉള്ള മനുസ്യര്‍ക്ക് നേരെയുള്ള ആക്രമണങ്ങള്‍ കൂടുന്നു. ന്യൂസീലാണ്ടിലെ ക്രൈസ്റ്റ്ചര്‍ച്ചില്‍ രണ്ടു മുസ്ലീം പള്ളികളില്‍ കൂട്ടക്കൊല നടത്തിയ ബ്രെണ്ടന്‍ ടാരന്റ്റ് സ്വയം വിശേഷിപ്പിച്ചത്‌ ഫാസിസ്റ്റ് അനുഭാവി എന്നായിരുന്നു. 

ഇരുപതാം നൂറ്റാണ്ടിന്റെ അവസാനം  ഉരുത്തിരിഞ്ഞു വന്ന  മില്ലെനിയാല്‍ ഫാസിസം അതിന്റ്റെ  ക്ലാസിക്കല്‍  രൂപത്തെക്കാള്‍ ഭയാനകമാണ്. ഒരു പ്രത്യയ ശാസ്ത്രമെന്ന നിലക്ക് ഫാസിസത്തിന് എട്ടു സ്വഭാവങ്ങലാനുള്ളത്. അത് വളര്‍ന്നു ഒരു പ്രസ്ഥാനമായപ്പോള്‍ മൂന്നെണ്ണം കൂടി കൂട്ടിച്ചേര്‍ക്കപ്പെട്ടു.മില്ലെനിയാല്‍ ഫാസിസത്തിന്റെ സ്വഭാവങ്ങള്‍ പരിശോധിച്ചാല്‍ ഇപ്പോള്‍ ലോക രാഷ്ട്രങ്ങളില്‍ ഭൂരിഭാഗവും ഒരു തരത്തിലല്ലെങ്കില്‍ മറ്റൊരു തരത്തില്‍ ഫാസിസ്റ്റ് ആയിക്കൊണ്ടിരിക്കുകയാനെന്നു മനസ്സിലാക്കാന്‍ കഴിയും.
1. അമിതമായ രാഷ്ട്രബോധം.
രാഷ്ട്രബോധം വ്യക്തി താത്പര്യത്തെക്കാള്‍ പ്രാധാന്യമര്‍ഹിക്കുന്നുവെന്നും, രാഷ്ട്രത്തിന്റെ പരമാധികാരം സംരക്ഷിക്കാന്‍ വ്യതി സ്വാതന്ത്ര്യവും അവകാശങ്ങളും അമര്‍ച്ച ചെയ്യുന്നതില്‍ തെറ്റില്ലെന്നും മുസോളിനി പലയിടങ്ങളിലും പ്രസങ്ങിചിട്ടുന്ദ്. ജര്‍മ്മനിയെ രക്ഷിക്കാനായും ആര്യന്‍ മേല്‍ക്കോയ്മ കാത്തു സൂക്ഷിക്കാനായും  ജര്‍മ്മന്‍ യുവതികള്‍ അന്യ വംശങ്ങളില്‍ ലൈംഗിക ബന്ധം പാടില്ലെന്നും അതിനെ ഒരു കുറ്റകൃത്യമായി കണക്കാക്കനമെന്നുമാണ് ന്യൂരന്‍ബര്‍ഗ് സമ്മേളനത്തില്‍ ഹിട്ലര്‍ ആഹ്വാനം ചെയ്തത്.

2016ഇല്‍ ഡോണാള്‍ഡ് ട്രമ്പ്‌ ജയിച്ചത്‌ വീണ്ടും അമേരിക്കയെ മഹത്തായതാക്കാം എന്ന മുദ്രാവാക്യമുപയോഗിച്ചു കൊണ്ടായിരുന്നു. ലാറ്റിനമേരിക്കക്കാരെ നുഴഞ്ഞു കയറ്റക്കാരെന്നും, ആഫ്രിക്കന്‍ വംശജരെ കുറ്റവാളികളെന്നും 
 ഇന്ത്യന്‍ വംശജരെ തൊഴില്‍ മോഷ്ടാക്കളെന്നും വിശേഷിപ്പിച്ചാണ് ട്രമ്പ്‌ സുപ്രീമസിസ്റ്റ് ഗ്രൂപ്പുകളുടെ പിന്തുണ നേടിയത്. ജോര്‍ജ്ജ് ഫ്ലോയിഡിന്റെ നേരെയുണ്ടായ പോലീസ് ഭീകരതയും, അയാളുടെ മരണത്തോടനുബന്ധിച്ചുണ്ടായ പ്രക്ഷോഭങ്ങളും ബ്ലാക്ക് ലൈവ്സ്‌ മാറ്റര്‍ പ്രസ്ഥാനവും ഡോണള്‍ഡ് ട്രംപിന്റെ തെറ്റായ രാഷ്ട്രബോധത്തിന്റെ നേര്ഫലങ്ങളാണ്.

2.ഹിമ്സാത്മകതയോടുള്ള  ആരാധന
ഫ്രഞ്ച് വിപ്ലവകാലത്തെ സൈട്ധാന്തികനായിരുന്ന ഹോര്‍ഹെ സോരെലിന്റെ ഹിമ്സയോസുല്ല സമീപനമാണ് ഫാസിസ്റ്റുകള്‍ സ്വീകരിച്ചത്. സൊറെല്‍ ഹിംസയെ ചൈതന്യവും  സഗ്ഗശക്തിയും ധര്മ്മവുമായാണ്  താരതമ്യം ചെയ്തിരിക്കുന്നത്.(2).    

  സോറേലിന്റെ സോശ്യളിസ്റ്റ്റ് ആശ്യയങ്ങളോട് യോജിചില്ലെങ്കിലും , അക്രമത്ത്നോടും ഹിമ്സയോടുമുള്ള അദ്ദേഹത്തിന്റെ ദാര്‍ശനിക മനോഭാവം ഫാസിസ്റ്റുകള്‍ അന്ഗീകരിച്ചിരുന്നു. ഹിംസ അടികാരത്തിലെക്കുള്ള ചവിട്ടുപടി എന്നതിലുപരി പ്രതിജ്ഞാബദ്ധതയുടെ ചിഹ്നവുമായിരുന്നു.

മില്ലെനിയാല്‍ ഫാസിസ്റ്റുകളും സൈന്യത്തെ അതിയായി ആരാധിക്കുന്നു. ഇന്ത്യയില്‍ രാഷ്ട്രബോധം വളര്‍ത്താനും ജനപിന്തുണ ഉറപ്പാക്കാനും മോഡി സര്‍ക്കാര്‍ ഏറ്റവും കൂടുതല്‍ ഉപയോഗിച്ച തന്ത്രമാണ് സര്‍ജിക്കല്‍ സ്ട്രൈക്കുകള്‍.  തങ്ങളുടെ മിളിട്ടരിയാണ് ലോകത്തേറ്റവും ശഖിയെരിയത് എന്നത് സ്ഥാപിക്കാന്‍ഷി ജിന്പിങ്ങിന്റെ ചൈന അയല്‍രാജ്യങ്ങളുടെ മേലുള്ള ആക്രമണങ്ങള്‍ മുതല്‍ ജൈവ യുദ്ധങ്ങള്‍ വരെ പരീക്ഷിക്കുന്നു.

3, വ്യക്തിത്വവാദത്തിന്റെ പ്രാധാന്യമില്ലായ്മ
ഫാസിസത്തില്‍ വ്യക്തി എന്നൊന്നില്ല. രാഷ്ട്രം മാത്രമേയുള്ളൂ. രാഷ്ട്രത്തിന്റെ താല്പര്യങ്ങള്‍ക്ക് വേണ്ടി വ്യക്തികളുടെ അടിസ്ഥാന അവകാശങ്ങള്‍ പോലും അടിച്ചമര്‍ത്തുന്നതില്‍ തെറ്റില്ലെന്ന് മുസോളിനി വിശ്വസിച്ചിരുന്നു. (3). പിന്നീട്  ഹിട്ലര്‍ തന്റെ ന്യൂരംബര്ഗ് നിയമങ്ങള്‍ വഴി അത് പ്രാവര്‍ത്തികമാക്കി.   രണ്ടാം ലോക മഹായുദ്ധ കാലത്ത് ജര്‍മ്മന്‍ രക്തശുദ്ധിക്കു വേണ്ടി കോടിക്കണക്കിനു ജൂതന്മാരുടെയും ജിപ്സികളുടെയും കറുത്ത വര്ഗ്ഗക്കാരുടെയും അവകാശങ്ങളാണ് നിഷേധിക്കപ്പെട്ടത്, ഇറ്റലിയില്‍ ഇതേ ഗതി അനുഭവിച്ചത് സോഷ്യലിസ്റ്റുളായിരുന്നു.

ഇന്ന്, അമേരിക്കയില്‍ കുടിയേറ്റക്കാരുടെ അവകാശങ്ങള്‍ ഇല്ലാതാക്കാനുള്ള നിയമങ്ങള്‍ക്കു വേണ്ടിയുള്ള നീക്കങ്ങള്‍ തുടങ്ങിയിരിക്കുന്നു. 

രാഷ്ട്രീയ ചിന്തകനല്ലെങ്കിലും  പ്രശസ്ത നോവലിസ്റ്റ്  ജോണ്‍ ലെസ്ക്വാ (john lescroart) യുടെ  വാക്കുകളാണ് ഇതിനെ ഏറ്റവും പ്രായോഗികമായി  വിശദീകരിക്കുന്നത് "നിരോധനാത്മകമായ  നിയമങ്ങള്‍  നിര്‍മ്മിക്കുകയും, പിന്നീട്  ശത്രുക്കള്‍ക്കെതിരെ മാത്രം അവയെ  പ്രയോഗിക്കുന്നതുമാണ്  ഫാസിസത്തിന്റെ  കാതല്‍". 

--------------------------------------------------------------------
1,3.
The doctine of fascism(1931)- Benito Mussolini
2 reflections on violence- Georges Sorel

No comments:

Post a Comment